ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു​പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്
Monday, January 21, 2019 12:44 AM IST
പോ​ത്ത​ൻ​കോ​ട് :ദേ​ശീ​യ​പാ​ത​യി​ൽ പ​ള്ളി​പ്പു​റ​ത്ത് ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ലൈ​ൻ​മാ​ന​ട​ക്കം മൂ​ന്നു​പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്.
ക​ണി​യാ​പു​രം കെ​എ​സ്ഇ​ബി സെ​ക്‌​ഷ​നി​ലെ ലൈ​ൻ​മാ​നും കു​ന്നി​ന​കം സ്വ​ദേ​ശി​യാ​യ ഷാ​ജ​ഹാ​ൻ(52), ബ​ന്ധു​വാ​യ നി​യാ​സ്, എ​റ​ണ​കു​ളം സ്വ​ദേ​ശി​യാ​യ യു​വാ​വ് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്ക്.
ഇ​ന്ന​ലെ രാ​വി​ലെ ആ​റ​ര​യോ​ടെ പ​ള്ളി​പ്പു​റ​ത്ത് നി​ന്നു പോ​ത്ത​ൻ​കോ​ട് ഭാ​ഗ​ത്തേ​ക്ക് തി​രി​യു​ന്ന സ്ഥ​ല​ത്താ​ണ് അ​പ​ക​ടം. ഷാ​ജ​ഹാ​ന്‍റെ​യും നി​യാ​സി​ന്‍റെ കാ​ലു​ക​ൾ ഒ​ടി​ഞ്ഞ് തൂ​ങ്ങി​യ​വ​സ്ഥ​യി​ലാ​യി​രു​ന്നു. എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ യു​വാ​വി​ന് ത​ല​യ്ക്കും കൈ​യ്ക്കു​മാ​ണ് പ​രി​ക്ക്. നി​യാ​സ് ക​ഴ​ക്കൂ​ട്ടം അ​ൽ​സാ​ജ് ഹോ​ട്ട​ലി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്. മൂ​വ​രും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.