ഓ​ട്ടോ​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Monday, January 21, 2019 1:08 AM IST
വെ​ഞ്ഞാ​റ​മൂ​ട്: ഓ​ട്ടോ​യും, ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. മു​ക്കു​ന്നൂ​ർ, വി.​എ​സ്.​ഭ​വ​നി​ൽ മോ​ഹ​ന​ൻ- പു​ഷ്പ​വ​ല്ലി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ വി​പി​ൻ (21) ആ​ണ് മ​രി​ച്ച​ത്. രാ​ത്രി 9.30ന് ​മു​ക്കു​ന്നൂ​ർ ജം​ഗ്ഷ​നു സ​മീ​പ​ത്ത് വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. വെ​ഞ്ഞാ​റ​മൂ​ട് ജം​ഗ്ഷ​നി​ൽ നി​ന്നും വീ​ട്ടി​ലേ​യ്ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന വി​പി​ന്‍റെ ബൈ​ക്കി​ൽ എ​തി​രെ വ​രു​ക​യാ​യി​രു​ന്ന ഓ​ട്ടോ ഇ​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വി​പി​നെ വെ​ഞ്ഞാ​റ​മൂ​ട് ശ്രീ ​ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും വ​ഴി​മ​ധ്യേ മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു.വി​ദേ​ശ​ത്ത് ജോ​ലി​യി​ലാ​യി​രു​ന്ന വി​പി​ൻ, ഏ​ക​സ​ഹോ​ദ​രി​യാ​യ വി​സ്മ​യ​യു​ടെ വി​വാ​ഹ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് നാ​ട്ടി​ൽ എ​ത്തി​യ​ത്. ക​ഴി​ഞ്ഞ 13നാ​യി​രു​ന്നു സ​ഹോ​ദ​രി​യു​ടെ വി​വാ​ഹം.