സ്കൂ​ട്ട​റു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ച് പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു
Monday, January 21, 2019 1:08 AM IST
വെ​ഞ്ഞാ​റ​മൂ​ട്: സ്കൂ​ട്ട​റു​ക​ൾ ത​മ്മി​ൽ കൂ​ട്ടി ഇ​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. തേ​ക്ക​ട മൈ​ലാ​ടും​മു​ക​ൾ വീ​ട്ടി​ൽ ഉ​ണ്ണി​ബാ​ല​ൻ (45) അ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ 13ന് ​ഉ​ച്ച​യ്ക്ക് ഒ​രു മ​ണി​ക്ക് സം​സ്ഥാ​ന പാ​ത​യി​ൽ വ​ട്ട​പ്പാ​റ ജം​ഗ്ഷ​നു സ​മീ​പ​ത്തു വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. വ​ട്ട​പ്പാ​റ ഭാ​ഗ​ത്തു നി​ന്നും മ​ണ്ണ​ന്ത​ല ഭാ​ഗ​ത്തേ​യ്ക്ക് വ​രി​ക​യാ​യി​രു​ന്ന ഉ​ണ്ണി ബാ​ല​ൻ ഓ​ടി​ച്ചി​രു​ന്ന സ്കൂ​ട്ട​റി​ൽ എ​തി​രെ വ​രി​ക​യാ​യി​രു​ന്ന സ്കൂ​ട്ട​ർ ഇ​ടി​ച്ച് ആ​യി​രു​ന്നു അ​പ​ക​ടം ഗു​രു​ത​ര പ​രി​ക്കു​പ​റ്റി​യ ഇ​യാ​ളെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ഇ​വി​ടെ ചി​കി​ത്സ​യി​ലി​ലാ​യി​രി​ക്കെ ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു.

മ​രം വെ​ട്ട് തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു ഇ​യാ​ൾ ജോ​ലി​ക്കു പോ​കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഭാ​ര്യ: സീ​തം. മ​ക്ക​ൾ: അ​ഞ്ജ​ന ഉ​ണ്ണി, അ​ഞ്ജി​ത ഉ​ണ്ണി .സം​സ്ക​രം ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ട്ടു​വ​ള​പ്പി​ൽ ന​ട​ന്നു.