കെ. ​ക​രു​ണാ​ക​ര​ൻ മെ​മ്മോ​റി​യ​ൽ സെ​വ​ൻ​സ് ഫു​ട്ബോ​ളി​നു തു​ട​ക്കം
Monday, January 21, 2019 1:13 AM IST
നെ​ടു​മ്പാ​ശേ​രി: കെ. ​ക​രു​ണാ​ക​ര​ൻ മെ​മ്മോ​റി​യ​ൽ ട്ര​സ്റ്റി​ന്‍റെ ഏ​ഴാ​മ​ത് അ​ഖി​ലേ​ന്ത്യാ സെ​വ​ൻ​സ് ഫു​ട്ബോ​ൾ മേ​ള​യ്ക്ക് നെ​ടു​മ്പാ​ശേ​രി എം​എ​എ​ച്ച്എ​സ് ഫ്ല​ഡ്‌​ലി​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ തു​ട​ക്ക​മാ​യി. ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ എ​ഫ്സി ബം​ഗ​ളൂ​രു ഫാ​ക്ട് ഉ​ദ്യോ​ഗ​മ​ണ്ഡ​ലി​നെ എ​തി​രി​ല്ലാ​ത്ത അ​ഞ്ചു​ഗോ​ളി​ന് തോ​ൽ​പ്പി​ച്ചു.
ഇ​ന്ന് വൈ​കു​ന്നേ​രം ആ​റി​ന് അ​ൽ​ഷാ​ബ് ഇ​ന്ത്യ​ൻ​സ് കോ​ഴി​ക്കോ​ടും സ്റ്റാ​ർ കൊ​ച്ചി​യും ത​മ്മി​ൽ ഏ​റ്റു​മു​ട്ടും. ഇ​ന്ന​ലെ വൈ​കു​ന്നേ​രം വി.​ഡി. സ​തീ​ശ​ൻ എം​എ​ൽ​എ മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.