എ​സ്പി​സി വി​ദ്യാ​ർ​ഥി​ക​ൾ ക​രു​ണാ​ല​യം സ​ന്ദ​ർ​ശി​ച്ചു
Monday, January 21, 2019 1:21 AM IST
ചെ​ന്പേ​രി: കു​ടി​യാ​ന്മ​ല മേ​രി​ക്യൂ​ൻ​സ് ഹൈ​സ്കൂ​ളി​ലെ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ളാ​യ (എ​സ്പി​സി) വി​ദ്യാ​ർ​ഥി​ക​ൾ ചെ​ന്പേ​രി​യി​ലെ അ​ഗ​തി സം​ര​ക്ഷ​ണ​കേ​ന്ദ്ര​മാ​യ ക​രു​ണാ​ല​യ​ത്തി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി.
ക​രു​ണാ​ല​യ​ത്തി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്കാ​യി വി​ദ്യാ​ർ​ഥി​ക​ൾ സ​മാ​ഹ​രി​ച്ചു​കൊ​ണ്ടു​വ​ന്ന നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ ക​രു​ണാ​ല​യം ഡ​യ​റ​ക്ട​ർ ഫാ. ​ബെ​ന്നി പു​ത്ത​ൻ​ന​ട​യി​ൽ ഏ​റ്റു​വാ​ങ്ങി.
അ​ന്തേ​വാ​സി​ക​ളാ​യ വ​യോ​ജ​ന​ങ്ങ​ൾ​ക്കൊ​പ്പം ഏ​റെ സ​മ​യം ചെ​ല​വ​ഴി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ർ​ക്കു​വേ​ണ്ടി വി​വി​ധ ശു​ശ്രൂ​ഷ​ക​ളും ന​ട​ത്തി. അ​ധ്യാ​പ​ക​രാ​യ എം.​എം. വി​നു, ഷി​ൻ​സി മാ​ത്യു, എ​സ്പി​സി പ​രി​ശീ​ല​ക​ൻ റി​ട്ട. എ​സ്ഐ ജോ​സ് കു​രു​വി​ള എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.