ആ​ർ​ച്ച് ഡാ​മി​ന് അ​ഴ​കാ​യി കു​റ​വ​ൻ കു​റ​ത്തി മാ​തൃ​ക​യി​ൽ ചെ​റു​തോ​ണി പാ​ല​ത്തി​ന് രൂ​പ​രേ​ഖ​യാ​യി
Monday, January 21, 2019 10:35 PM IST
ചെ​റു​തോ​ണി: ഏ​ഷ്യ​യി​ലെ ഏ​റ്റ​വും​വ​ലി​യ ആ​ർ​ച്ച് ഡാ​മാ​യ ഇ​ടു​ക്കി​യു​ടെ ച​രി​ത്ര​വി​സ്മ​യ​ത്തി​ന് അ​ഴ​കും മി​ഴി​വു​മേ​കി പു​തി​യ പാ​ല​ത്തി​ന് രൂ​പ​രേ​ഖ ത​യാ​റാ​യി. ഡാ​മു​ക​ളു​ടെ നാ​ടാ​യ ഇ​ടു​ക്കി​യു​ടെ ച​രി​ത്ര പ​ശ്ചാ​ത്ത​ലം ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ് ജി​ല്ലാ ആ​സ്ഥാ​ന​ത്തു​യ​രു​ന്ന ചെ​റു​തോ​ണി പാ​ലം.

ജ​ർ​മ​നി​യി​ൽ രൂ​പ​ക​ല്പ​ന​ചെ​യ്ത് നി​ർ​മാ​ണം​ന​ട​ത്തി​യ സി​ഗ്നേ​ച്ച​ർ ബ്രി​ഡ്ജാ​ണ് ചെ​റു​തോ​ണി​ക്കാ​യി ഒ​രു​ങ്ങു​ന്ന​ത്. പെ​രി​യാ​റി​നു​കു​റു​കെ നി​ർ​മി​ക്കു​ന്ന പാ​ല​ത്തി​ന് കു​റ​വ​ൻ-​കു​റ​ത്തി മ​ല​ക​ളു​ടെ മാ​തൃ​ക​യി​ൽ ര​ണ്ടു തൂ​ണു​ക​ൾ മാ​ത്ര​മാ​ണു​ള്ള​ത്. ര​ണ്ടു തൂ​ണു​ക​ളി​ൽ​നി​ന്നും പ്ര​ത്യേ​ക സാ​ങ്കേ​തി​ക​വി​ദ്യ​യി​ൽ കേ​ബി​ളു​ക​ളി​ലാ​ണ് പാ​ല​ത്തി​ന്‍റെ പ്ര​ത​ലം നി​ല​കൊ​ള്ളു​ന്ന​ത്.

ആ​ർ​ച്ച്ഡാ​മി​നു താ​ഴെ നി​ർ​മി​ക്കു​ന്ന പാ​ല​ത്തി​ന് ടൂ​റി​സ്റ്റു​ക​ളെ​കൂ​ടി ആ​ക​ർ​ഷി​ക്കാ​ൻ ക​ഴി​യു​ന്ന നി​ല​യി​ലാ​ണ് ഡാ​മി​ന് സ​മാ​ന​മാ​യ ഡി​സൈ​ൻ തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള​ത്. അ​ണ​ക്കെ​ട്ട് തു​റ​ന്നു​വി​ടു​ന്പോ​ൾ വ​രു​ന്ന ജ​ല​പ്ര​വാ​ഹ​ത്തി​ന് സു​ഗ​മ​മാ​യി ഒ​ഴു​കി​പോ​കു​ന്ന​തി​നാ​ണ് തൂ​ണു​ക​ളു​ടെ എ​ണ്ണം കു​റ​ച്ച് പാ​ലം നി​ർ​മി​ക്കു​ന്ന​ത്.

കേ​ന്ദ്ര ഹൈ​വേ-​റോ​ഡ് ഗ​താ​ഗ​ത മ​ന്ത്രാ​ല​യം ഇ​ന്ത്യ​യി​ൽ ആ​ദ്യ​മാ​യി കേ​ബി​ൾ സ്റ്റെ​യ്ഡ് ബ്രി​ഡ്ജ് നി​ർ​മി​ക്കു​ന്ന​ത് ഗോ​വ​യി​ലും മും​ബൈ​യി​ലു​മാ​ണ്. മൂ​ന്നാ​മ​ത്തെ പാ​ല​മാ​ണ് ഇ​ടു​ക്കി​യി​ലേ​ത്.

പാ​ല​ത്തി​ന്‍റെ നീ​ളം 140 മീ​റ്റ​റാ​ണ്. 16 മീ​റ്റ​ർ വീ​തി​യാ​ണ് പാ​ല​ത്തി​ന്‍റെ പ്ര​ത​ല​ത്തി​നു​ള്ള​ത്. ഇ​രു​വ​ശ​ങ്ങ​ളി​ലും ന​ട​പ്പാ​ത​ക​ൾ ഉ​ണ്ടാ​കും. 10 മീ​റ്റ​ർ വീ​തി​യി​ലാ​ണ് ടാ​റിം​ഗ്. ഏ​ഴു​മീ​റ്റ​ർ ടാ​റിം​ഗി​നു​ശേ​ഷം ഇ​രു​വ​ശ​ങ്ങ​ളി​ലേ​ക്കും ഒ​ന്ന​ര​മീ​റ്റ​ർ വീ​തി​യി​ൽ ചെ​റു​വാ​ഹ​ന​ങ്ങ​ൾ​ക്കാ​യി നി​ര​ത്തു​ണ്ടാ​കും. 10 മീ​റ്റ​ർ വീ​തി​ക്കു​ശേ​ഷം ന​ട​പ്പാ​ത​യ്ക്ക് ഇ​ട​യി​ലാ​യി കോ​ണ്‍​ക്രീ​റ്റ് ക്രാ​ഷ് ബാ​രി​യ​റു​ക​ൾ ഉ​ണ്ടാ​കും. വാ​ഹ​ന​ങ്ങ​ൾ ന​ട​പ്പാ​ത​യി​ലേ​ക്ക് ക​യ​റി അ​പ​ക​ട​മു​ണ്ടാ​കാ​തി​രി​ക്കു​ന്ന​തി​നാ​ണ് ക്രാ​ഷ് ബാ​രി​യ​ർ നി​ർ​മി​ക്കു​ന്ന​ത്.

പു​തി​യ പാ​ല​ത്തി​ന്‍റെ ഇ​രു​വ​ശ​ത്തു​മാ​യി പെ​രി​യാ​റി​ൽ ര​ണ്ടു റി​സ​ർ​വ​യ​റു​ക​ൾ നി​ർ​മി​ക്കും. ഇ​രു​വ​ശ​ങ്ങ​ളി​ലേ​ക്കും 250 മീ​റ്റ​ർ നീ​ള​ത്തി​ലാ​ണ് ഒ​ന്ന​ര​മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ ജ​ല​സം​ഭ​ര​ണി നി​ർ​മി​ക്കു​ന്ന​ത്. ഇ​തി​ലൂ​ടെ ബോ​ട്ടിം​ഗ് ന​ട​ത്താ​നും സൗ​ക​ര്യ​മു​ണ്ടാ​കും. അ​ണ​ക്കെ​ട്ടി​ലെ വെ​ള്ളം തു​റ​ന്നു​വി​ട്ടാ​ലും ഇ​തി​നു​മു​ക​ളി​ലൂ​ടെ ഒ​ഴു​കി​പോ​കും.

പാ​ല​ത്തി​നു സ​മീ​പ​ത്തു​കൂ​ടി പെ​രി​യാ​ർ തീ​ര​ത്ത് പ്ര​ത്യേ​ക ന​ട​പ്പാ​ത​യും (വാ​ക് വേ) ​സൈ​ക്കി​ൾ ട്രാ​ക്കും ഉ​ണ്ടാ​കും. പ്ര​കാ​ശ​വി​ന്യാ​സ​ത്തി​ലൂ​ടെ രാ​ത്രി​യി​ൽ പാ​ല​ത്തി​ന്‍റെ ദൃ​ശ്യം ഏ​റെ ആ​ക​ർ​ഷ​ക​മാ​കു​ന്ന നി​ല​യി​ലു​ള്ള ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യും രൂ​പ​ക​ല്പ​ന​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പാ​ല​ത്തി​ൽ​നി​ന്നും അ​ഞ്ച​ര മീ​റ്റ​ർ അ​ക​ല​ത്തി​ൽ പാ​ല​ത്തി​ന​ടി​യി​ലൂ​ടെ വാ​ഹ​നം ഓ​ടി​ക്കു​ന്ന​തി​നു​ള്ള റോ​ഡും നി​ർ​മി​ക്കും. 50 കോ​ടി​രൂ​പ​യാ​ണ് നി​ർ​മാ​ണ ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

മ​ഹാ​പ്ര​ള​യ​ത്തി​ൽ ചെ​റു​തോ​ണി പാ​ലം ത​ക​ർ​ന്ന​തി​നെ​തു​ട​ർ​ന്ന് ജോ​യ്സ് ജോ​ർ​ജ് എം​പി ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ചാ​ണ് കേ​ന്ദ്ര ഹൈ​വേ റോ​ഡ് മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ വൈ. ​ബാ​ല​കൃ​ഷ്ണ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ന്ന​ത​ത​ല സം​ഘം ചെ​റു​തോ​ണി​യി​ൽ നേ​രി​ട്ടെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. തു​ട​ർ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി ജി. ​സു​ധാ​ക​ര​നു​മാ​യി ച​ർ​ച്ച​ന​ട​ത്തി​യ സം​ഘം പാ​ല​ത്തി​ന് അ​നു​മ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

അ​ടി​യ​ന്ത​ര​മാ​യി എ​സ്റ്റി​മേ​റ്റും ഡി​സൈ​നും ത​യാ​റാ​ക്കാ​ൻ കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള ദേ​ശീ​യ​പാ​ത വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. കോ​യ​ന്പ​ത്തൂ​രി​ൽ​നി​ന്നു​ള്ള സാ​ങ്കേ​തി​ക വി​ഭാ​ഗം ചെ​റു​തോ​ണി​യി​ലെ​ത്തി പാ​ല​ത്തി​നാ​യി നി​ശ്ച​യി​ച്ച സ്ഥ​ല​ത്തെ മ​ണ്ണ് പ​രി​ശോ​ധ​ന​യും പാ​റ​യു​ടെ ബ​ല​പ​രി​ശോ​ധ​ന​യും ന​ട​ത്തു​ക​യും ഡ​ൽ​ഹി​യി​ലെ ലാ​ബി​ൽ​നി​ന്നും അ​നു​കൂ​ല​മാ​യ പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നെ​തു​ട​ർ​ന്ന് എ​സ്റ്റി​മേ​റ്റും ത​യാ​റാ​ക്കി. ഇ​പി​സി മാ​തൃ​ക​യി​ലാ​ണ് പാ​ലം നി​ർ​മി​ക്കു​ന്ന​ത്. ദേ​ശീ​യ​പാ​ത വി​ഭാ​ഗം ത​യാ​റാ​ക്കി​യ രൂ​പ​ക​ല്പ​ന അ​ന്തി​മ അ​നു​മ​തി​ക്കാ​യി കേ​ന്ദ്ര മ​ന്ത്രാ​ല​യ​ത്തി​നു ന​ൽ​കി.