സി​ന്ധു​വി​ന്‍റെ ഷീ ​ഓ​ട്ടോ​യി​ൽ ആ​ദ്യ യാ​ത്രി​ക​നാ​യി പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ
Monday, January 21, 2019 10:35 PM IST
ഇ​ളം​ദേ​ശം: ക​രി​മ​ണ്ണൂ​ർ സി​ന്ധു ജോ​സ​ഫ് കി​ഴ​ക്കേ​ക്ക​ര​യി​ലി​ന് ഇ​ളം​ദേ​ശം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ധ​ന​സ​ഹാ​യ പ​ദ്ധ​തി​യി​ൽ ല​ഭ്യ​മാ​യ ഷീ ​ഓ​ട്ടോ ടാ​ക്സി​യി​ൽ ഉ​ദ്ഘാ​ട​ക​നാ​യ പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ ആ​ദ്യ യാ​ത്രി​ക​നാ​യ​പ്പോ​ൾ സി​ന്ധു​വി​ന്‍റെ സ​ന്തോ​ഷ​ത്തിന് അ​തി​രി​ല്ലാ​താ​യി. ആ​ല​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ജം​ഗ്ഷ​നി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ താ​ക്കോ​ൽ ദാ​നം നി​ർ​വ്വ​ഹി​ച്ച ശേ​ഷ​മാ​ണ് എം​എ​ൽ​എ മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ളോ​ടൊ​പ്പം സി​ന്ധു​വി​ന്‍റെ ഓ​ട്ടോ​യി​ൽ ആ​ദ്യ യാ​ത്രി​ക​നാ​യ​ത്. കാ​ണി​ക​ൾ​ക്ക് ആ​വേ​ശ​മാ​യി മാ​റി​യ യാ​ത്ര​യി​ൽ മി​നി​മം കൂ​ലി​യാ​യ 25 രൂ​പ എം​എ​ൽ​എ ന​ൽ​കി​യ​പ്പോ​ൾ ഒ​രു കു​ടും​ബ​ത്തി​ന്‍റെ മു​ഴു​വ​ൻ പ്ര​തീ​ക്ഷ​ക​ളും ഏ​റ്റെ​ടു​ത്ത ആ​ത്മ​വി​ശ്വാ​സം സി​ന്ധു​വി​ന്‍റെ ക​ണ്ണു​ക​ളി​ൽ നി​റ​ഞ്ഞു.​

ഇ​ളം​ദേ​ശം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ർ​ട്ടി​ൽ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ഷീ​ബ ആ​ന്‍റ​ണി, മി​നി എ​ബ്ര​ഹാം, ബി​ന്ദു ശ​ശീ​ന്ദ്ര​ൻ എ​ന്നി​വ​ർ​ക്ക് താ​ക്കോ​ൽ ദാ​നം ന​ട​ത്തി. ഇ​ളം​ദേ​ശം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മാ​ർ​ച്ച് 31നു ​മു​ന്പാ​യി 30 വ​നി​ത​ക​ൾ​ക്കാ​ണ് ഷീ ​ഓ​ട്ടോ ടാ​ക്സി വാ​ങ്ങാ​ൻ ധ​ന സ​ഹാ​യ​മാ​യി 70000 രൂ​പ വീ​തം 21 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​ത്. ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സും ഗ്രാ​മ​സ​ഭാ അം​ഗീ​കാ​ര​വും നേ​ടി​യ നാ​ലു വ​നി​ത​ക​ൾ​ക്കാ​ണ് ഒ​ന്നാം ഘ​ട്ട​ത്തി​ൽ ഓ​ട്ടോ​ല​ഭ്യ​മാ​ക്കി​യ​ത്.

ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് ല​ഭ്യ​മാ​കു​ന്ന ഗു​ണ​ഭോ​ക്തൃ ലി​സ്റ്റി​ലു​ള്ള അ​ർ​ഹ​രാ​യ​വ​ർ​ക്ക് ധ​ന​സ​ഹാ​യ പ​ദ്ധ​തി​യു​ടെ അ​ടു​ത്ത ഘ​ട്ട​ത്തി​ൽ ഓ​ട്ടോ​ക​ൾ വി​ത​ര​ണം ചെ​യ്യും. ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ​ൻ ചാ​ർ​ജ് ജ​യ്മോ​ൻ എ​ബ്രാ​ഹം, വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ബ രാ​ജ​ശേ​ഖ​ര​ൻ, കു​ട​യ​ത്തൂ​ർ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പു​ഷ്പാ വി​ജ​യ​ൻ, കോ​ടി​ക്കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷേ​ർ​ളി ആ​ന്‍റ​ണി, വൈ​സ് പ്ര​സി​ഡ​ന്‍റ് സോ​മി അ​ഗ​സ്റ്റി​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സി.​വി സു​നി​ത, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ ഗൗ​രി സു​കു​മാ​ര​ൻ, സാ​ജു മാ​ത്യു, ജി​ജി സു​രേ​ന്ദ്ര​ൻ, ബി​ന്ദു പ്ര​സ​ന്ന​ൻ, രാ​ജീ​വ് ഭാ​സ്ക​ര​ൻ, സു​ജ ഷാ​ജി, പി.​ഐ. മാ​ത്യു, ബേ​സി​ൽ ജോ​ണ്‍, എം. ​മോ​നി​ച്ച​ൻ, ജോ​യി​ന്‍റ് ബി​ഡി​ഒ​മാ​രാ​യ കെ.​ജ​യ്മോ​ൻ, എ​ലി​സ​ബ​ത്ത് ഗ്ലാ​ൻ​സി, ആ​സൂ​ത്ര​ണ സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ അ​ഗ​സ്റ്റി​ൻ ക​ല്ലി​ടു​ക്കി​ൽ, വ്യ​വ​സാ​യ വി​ക​സ​ന ഓ​ഫീ​സ​ർ കെ.​കെ. ബാ​ബു​രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.