റ​ബ​റി​ന്‍റെ ഇ​ല​ക​ൾ​ക്ക് പൊ​ള്ളു രോ​ഗം; പാ​ലു​ത്​പാ​ദ​ന​ത്തി​ൽ ഗ​ണ്യ​മാ​യ കു​റ​വ്്
Monday, January 21, 2019 10:35 PM IST
തൊ​ടു​പു​ഴ: വി​ല​ത്ത​ക​ർ​ച്ച ഉ​ൾ​പ്പെ​ടെ വി​വി​ധ പ്ര​തി​സ​ന്ധി​ക​ളി​ൽ വ​ല​യു​ന്ന റ​ബ​ർ ക​ർ​ഷ​ക​ർ​ക്ക് ഇ​രു​ട്ട​ടി​യാ​യി റ​ബ​ർ മ​ര​ങ്ങ​ളി​ലെ ഇ​ല​ക​ൾ​ക്ക് പൊ​ള്ളു രോ​ഗം. റ​ബ​റി​ന്‍റെ ഇ​ല​പൊ​ഴി​ച്ചി​ലി​നു പു​റ​മെ​യാ​ണ് ഇ​ല​ക​ൾ​ക്ക് പൊ​ള്ളു​രോ​ഗം വ്യാ​പ​ക​മാ​യി ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്.

റ​ബ​ർ തോ​ട്ട​ങ്ങ​ളി​ലെ ക​ന​ത്ത മ​ഞ്ഞു വീ​ഴ്ച​യാ​ണ് ഇ​പ്പോ​ൾ പൊ​ള്ളു​രോ​ഗം ബാ​ധി​ക്കാ​നി​ട​യാ​ക്കി​യ​തെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. സാ​ധാ​ര​ണ ഡി​സം​ബ​ർ പി​ന്നി​ടു​ന്ന​തോ​ടെ മ​ഞ്ഞു വീ​ഴ്ച നി​ല​യ്ക്കാ​റു​ണ്ട്. എ​ന്നാ​ൽ ജ​നു​വ​രി​യി​ലും മ​ഞ്ഞു വീ​ഴ്ച തു​ട​രു​ന്ന​ത് റ​ബ​ർ മ​ര​ങ്ങ​ളി​ൽ നി​ന്നു​ള്ള പാ​ലു​ൽ​പ്പാ​ദ​ന​ത്തി​ന് ക​ന​ത്ത തി​രി​ച്ച​ടി​യാ​യി മാ​റു​ക​യാ​ണ്.

അ​കാ​ല​ത്തി​ൽ റ​ബ​ർ​മ​ര​ങ്ങ​ളി​ലു​ണ്ടാ​കു​ന്ന ഇ​ല​പൊ​ഴി​ച്ചി​ലും രോ​ഗ​ബാ​ധ​യും ക​ർ​ഷ​ക​രെ ക​ടു​ത്ത ദു​രി​ത​ത്തി​ലാ​ണ് എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. വ്യാ​പ​ക​മാ​യി ഇ​ല​പൊ​ഴി​യു​ന്ന​തോ​ടെ സാ​ധാ​ര​ണ​യാ​യി ഉ​ത്പാ​ദ​ന​ത്തി​ൽ 30 മു​ത​ൽ 35 ശ​ത​മാ​നം വ​രെ കു​റ​വു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം പ്ര​ള​യ​വും കാ​ല​വ​ർ​ഷ​ക്കെ​ടു​തി​ക​ളും മൂ​ലം വ​ൻ ന​ഷ്ട​മാ​ണ് റ​ബ​ർ ക​ർ​ഷ​ക​ർ​ക്കു​ണ്ടാ​യ​ത്. സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി മൂ​ലം എ​ല്ലാ​വ​ർ​ഷ​വും ന​ട​ത്തി​വ​ന്നി​രു​ന്ന രോ​ഗ​പ്ര​തി​രോ​ധ മാ​ർ​ഗ​മാ​യ ബോ​ർ​ഡോ മി​ശ്രി​തം ത​ളി​ക്ക​ൽ വി​ല​ത​ക​ർ​ച്ച​യെ തു​ട​ർ​ന്ന് ക​ർ​ഷ​ക​ർ ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ത്താ​തി​രു​ന്ന​തി​നാ​ൽ പ​ല വി​ധ രോ​ഗ​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​യി.

ഇ​ട​വി​ട്ടു​ള്ള മ​ഴ​യും മൂ​ടി​ക്കെ​ട്ടി​യ അ​ന്ത​രീ​ക്ഷ​വു​മാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള രോ​ഗ​ബാ​ധ​യ്ക്കു ഇ​ട​യാ​ക്കു​ന്ന​ത്. ഫൈ​റ്റോ​ഫ്തോ​റ പാ​ൽ​മി​വോ​റ എ​ന്ന​യി​നം കു​മി​ളു​ക​ളാ​ണ് രോ​ഗ​ബാ​ധ​ക്കു കാ​ര​ണം. മ​ഴ​ശ​ക്ത​മാ​കു​ന്ന​തോ​ടെ കു​മി​ളു​ക​ൾ റ​ബ​ർ കാ​യ്ക​ളെ​യാ​ണ് ആ​ദ്യം ബാ​ധി​ക്കു​ക. പി​ന്നാ​ലെ ഇ​ല​യെ​യും ത​ണ്ടി​നെ​യും രോ​ഗം ബാ​ധി​ക്കു​ന്നു. ഇ​ല​യും ത​ണ്ടും കൊ​ഴി​യു​ന്ന​തോ​ടെ പാ​ലു​ദ്പാ​ദ​ന​ത്തെ​യും ബാ​ധി​ക്കു​ന്നു. രോ​ഗം രൂ​ക്ഷ​മാ​കു​ന്ന​തോ​ടെ ശി​ഖ​ര​ങ്ങ​ൾ ഉ​ണ​ങ്ങാ​നും കാ​ര​ണ​മാ​കു​ന്നു​ണ്ട്. ബോ​ർ​ഡോ മി​ശ്രി​തം കാ​ല​വ​ർ​ഷ​ത്തി​നു മു​ന്പ് ഇ​ല​ക​ളി​ൽ ത​ളി​ച്ചു കൊ​ടു​ക്കു​ന്ന​താ​ണ് പ്ര​തി​രോ​ധ മാ​ർ​ഗം. തു​രി​ശി​ന്‍റെ​യും ക​ക്ക​യു​ടെ​യും വി​ല​യി​ലു​ണ്ടാ​യ വ​ർ​ധ​ന​വും റ​ബ​റി​ന്‍റെ വി​ല​യി​ടി​വും ഭൂ​രി​പ​ക്ഷം ക​ർ​ഷ​ക​രെ​യും ബോ​ർ​ഡോ മി​ശ്രി​തം ത​ളി​ക്കു​ന്ന​തി​ൽ നി​ന്നും ക​ർ​ഷ​ക​രെ പി​ൻ​തി​രി​പ്പി​ച്ചു.

ഇ​പ്പോ​ൾ ഇ​ല​ക​ളി​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന പൊ​ള്ളു​രോ​ഗ​ത്തി​നു എ​ന്തു പ്ര​തി​വി​ധി ചെ​യ്യ​ണ​മെ​ന്ന് ക​ർ​ഷ​ക​ർ​ക്ക് വ്യ​ക്ത​ത​യി​ല്ല. പു​ള്ളി​ക്കു​ത്തു വീ​ണ ഇ​ല​ക​ൾ വ്യാ​പ​ക​മാ​യി പൊ​ഴി​ഞ്ഞു ന​ശി​ക്കു​ന്നു. ഇ​ല​യി​ൽ രോ​ഗ​ബാ​ധ​യു​ണ്ടാ​യി​രി​ക്കു​ന്ന​തി​നാ​ൽ പാ​ൽ ഉ​ത്പാ​ദ​ന​ത്തി​ൽ കു​റ​വു​ണ്ടാ​കു​മെ​ന്നു​റ​പ്പാ​ണ്. പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ക്കാ​തി​രു​ന്നാ​ൽ രോ​ഗം പ​ട​ർ​ന്നു പി​ടി​ക്കാ​നും കാ​ര​ണ​മാ​കും.

വി​ല​ത്ത​ക​ർ​ച്ച​യും തോ​ട്ട​ങ്ങ​ളി​ൽ റ​ബ​ർ ടാ​പ്പിം​ഗ് ന​ട​ത്താ​ത്ത​തി​നാ​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന ന​ഷ്ട​വും മൂ​ലം ന​ട്ടം തി​രി​യു​ന്ന ക​ർ​ഷ​ക​ർ​ക്ക് മ​ഞ്ഞു വീ​ഴ്ച മൂ​ല​മു​ണ്ടാ​കു​ന്ന ഉ​ൽ​പ്പാ​ദ​ന​ത്ത​ക​ർ​ച്ച കൂ​ടി​യാ​യാ​ൽ ക​ന​ത്ത ആ​ഘാ​ത​മാ​കും. ഇ​ക്കാ​ര്യ​ത്തി​ൽ റ​ബ​ർ ബോ​ർ​ഡ് ഇ​ട​പെ​ട്ട് ക​ർ​ഷ​ക​ർ​ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യം ന​ൽ​ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ വ​ശ്യം.