ക​ള്ളി​പ്പാ​റ എ​സ് വ​ള​വി​ൽ കെഎ​സ്ആ​ർ​ടി​സി ബ​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു
Monday, January 21, 2019 10:35 PM IST
വ​ണ്ണ​പ്പു​റം: ആ​ല​പ്പു​ഴ - മ​ധു​ര ദേ​ശീ​യ​പാ​ത​യി​ൽ ക​ള്ളി​പ്പാ​റ​യ്ക്ക് സ​മീ​പം കെ ​എ​സ് ആ​ർ​ടി​സി ബ​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. എ​ഴു​പ​ത്തി​യ​ഞ്ചോ​ളം യാ​ത്ര​ക്കാ​രു​മാ​യി ക​ട്ട​പ്പ​ന​യി​ൽ നി​ന്ന് ആ​ന​ക്ക​ട്ടി​ക്ക് പോ​യ ബ​സാ​ണ് ഇ​ന്ന​ലെ രാ​വി​ലെ 7.35നു ​അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്.
ക​ള്ളി​പ്പാ​റ എ​സ് വ​ള​വി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ഈ ​മേ​ഖ​ല​ക​ളി​ൽ കു​ത്തി​റ​ക്ക​വും വ​ള​വു​ക​ളും മൂ​ലം ദി​നം​പ്ര​തി അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കാ​റു​ണ്ട്. ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ മൂ​ന്നാ​മ​ത്തെ പ്രാ​വ​ശ്യ​മാ​ണ് ഈ ​ബ​സി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​ട​പ്പെ​ടു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച​യാ​യ​തി​നാ​ൽ ധാ​രാ​ളം ജോ​ലി​ക്കാ​ർ ഈ ​ബ​സി​ലു​ണ്ടാ​യി​രു​ന്നു. കു​ത്തി​റ​ക്ക​ത്തി​ലെ വ​ള​വു തി​രി​ഞ്ഞ​പ്പോ​ഴാ​ണ് നി​യ​ന്ത്ര​ണ ന​ഷ്ട​ട​പ്പെ​ട്ട​ത്.
ഉ​ട​ൻ ത​ന്നെ ഹാ​ൻ​ഡ് ബ്രേ​ക്ക് വ​ലി​ച്ചെ​ങ്കി​ലും ബ​സ് നി​ർ​ത്താ​നാ​യി​ല്ല. തു​ട​ർ​ന്ന് ബ​സി​ന്‍റെ ര​ണ്ട് വാ​തി​ലും തു​റ​ന്ന് ക​ണ്ട​ക്ട​റും യാ​ത്ര​ക്കാ​രും ചേ​ർ​ന്ന് ബ​സി​ന്‍റെ ട​യ​റി​ന് അ​ടി​യി​ൽ ഉൗ​ട് വ​ച്ചാ​ണ് ബ​സ് നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്. ഡ്രൈ​വ​ർ സോ​ണി ജോ​സി​ന്‍റെ​യും ക​ണ്ട​ക്ട​ർ സ​ജി ജേ​ക്ക​ബി​ന്‍റെ​യും അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ മൂ​ല​മാ​ണ് വ​ലി​യ അ​പ​ക​ട​ത്തി​ൽ നി​ന്ന് യാ​ത്ര​ക്കാ​രെ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്.
ഇ​തു​വ​ഴി സ​ർ​വീ​സ് ന​ട​ത്തു​ന്ന കെ ​എ​സ് ആ​ർ​ടി​സി ബ​സു​ക​ൾ കാ​ല​പ​ഴ​ക്കം ചെ​ന്ന​താ​ണെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്.
കാ​ല​പ്പ​ഴ​ക്കം ചെ​ന്ന കെ ​എ​സ് ആ​ർ​ടി​സി ബ​സു​ക​ൾ മാ​റ്റി പു​തി​യ ബ​സു​ക​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.