സാക്ഷരതാ സ​ന്ദേ​ശ​ യാ​ത്ര​യ്ക്ക് സ്വീ​ക​ര​ണം ന​ൽ​കി
Monday, January 21, 2019 10:35 PM IST
തൊ​ടു​പു​ഴ: സാ​മൂ​ഹ്യ സു​ര​ക്ഷ പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന സാ​ക്ഷ​ര​താ മി​ഷ​ൻ ന​ട​പ്പി​ലാ​ക്കി വ​രു​ന്ന ഭ​ര​ണ​ഘ​ട​ന സാ​ക്ഷ​ര​താ സ​ന്ദേ​ശ​യാ​ത്ര​യ്ക്ക് തൊ​ടു​പു​ഴ​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി. സാ​ക്ഷ​ര​താ മി​ഷ​ൻ ഡ​യ​റ​ക്ട​ർ ഡോ. ​പി.​എ​സ്. ശ്രീ​ക​ല ന​യി​ക്കു​ന്ന കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ മ​ഞ്ചേ​ശ്വ​ര​ത്ത് നി​ന്ന് ആ​രം​ഭി​ച്ച സ​ന്ദേ​ശ​യാ​ത്ര 24ന് ​തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ വെ​ങ്ങാ​നൂ​രി​ലാ​ണ് സ​മാ​പി​ക്കു​ന്ന​ത്.
തൊ​ടു​പു​ഴ​യി​ൽ എ​ത്തി​ചേ​ർ​ന്ന സ​ന്ദേ​ശ യാ​ത്ര​യി​ൽ ജി​ല്ല​യി​ലെ പ്രേ​ര​ക്മാ​ർ, പ​ഠി​താ​ക്ക​ൾ, ഇ​ൻ​സ്ട്ര​ക്ട​ർ​മാ​ർ, സാ​ക്ഷ​ര​താ പ്ര​വ​ർ​ത്ത​ക​ർ, വി​വി​ധ സം​ഘ​ട​നാ നേ​താ​ക്ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
സ്വീ​ക​ര​ണ സ​മ്മേ​ള​നം റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ മി​നി മ​ധു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജാ​ഥാ ക്യാ​പ്റ്റ​ൻ ഡോ. ​പി.​എ​സ്.​ശ്രീ​ക​ല , സാ​ക്ഷ​ര​താ മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ടോ​ജോ ജേ​ക്ക​ബ്, സാ​ക്ഷ​ര​താ മി​ഷ​ൻ ബ്ലോ​ക്ക് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡ​യ​സ് ജോ​സ​ഫ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ സി.​വി. സു​നി​താ ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ സി.​കെ. ജാ​ഫ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.