ഹ​ർ​ജി​യി​ൽ വാ​ദം പൂ​ർ​ത്തി​യാ​യി; വി​ധി​പ​റ​യാ​ൻ മാ​റ്റി
Monday, January 21, 2019 10:35 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണെ​തി​രെ യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​ർ ന​ൽ​കി​യ അ​വി​ശ്വാ​സ​ത്തി​ൻ​മേ​ലു​ള്ള ച​ർ​ച്ച​യും വോ​ട്ടെ​ടു​പ്പും സം​ബ​ന്ധി​ച്ച് എ​ൽ​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​ർ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ ഇ​രു​ഭാ​ഗ​ത്തി​ന്‍റെ​യും വാ​ദം ഹൈ​ക്കോ​ട​തി​യി​ൽ പൂ​ർ​ത്തി​യാ​യി.
ന​ഗ​ര​കാ​ര്യ വ​കു​പ്പ് റീ​ജി​യ​ണ​ൽ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​റോ​ഡ് കോ​ട​തി വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.
തു​ട​ർ​ന്ന് വി​ധി പ​റ​യു​ന്ന​ത് മ​റ്റൊ​രു ദി​വ​സ​ത്തേ​ക്ക് മാ​റ്റി. അ​വി​ശ്വാ​സ പ്ര​മേ​യ ച​ർ​ച്ച ന​ട​ത്തു​ന്ന തീ​യ​തി​യെ സം​ബ​ന്ധി​ച്ച് ന​ഗ​ര​സ​ഭ റീ​ജ​ണ​ൽ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ കൗ​ണ്‍​സി​ല​ർ​മാ​ർ​ക്ക് ന​ൽ​കി​യ ക​ത്തി​നെ​ച്ചൊ​ല്ലി​യാ​യി​രു​ന്നു എ​ൽ​ഡി​എ​ഫ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ആ​ദ്യം അ​വി​ശ്വാ​സ പ്ര​മേ​യ ച​ർ​ച്ച 24നു ​ന​ട​ത്തു​മെ​ന്നാ​ണ് ക​ത്തു ന​ൽ​കി​യ​തെ​ങ്കി​ലും പി​ന്നീ​ട് തി​രു​ത്ത​ൽ ക​ത്ത് ന​ൽ​കി 25ലേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു.
അ​വി​ശ്വാ​സ​ത്തി​നു നോ​ട്ടീ​സ് ല​ഭി​ച്ച് 15 ദി​വ​സ​ത്തി​ന​കം പ്ര​മേ​യം ച​ർ​ച്ച​ക്കെ​ടു​ക്ക​ണ​മെ​ന്ന നി​ബ​ന്ധ​ന പാ​ലി​ക്ക​പ്പെ​ട്ടി​ല്ലെ​ന്നാ​ണ് എ​ൽ​ഡി​എ​ഫ് കോ​ട​തി​യി​ൽ ചോ​ദ്യം ചെ​യ്ത​ത്.
ക​ഴി​ഞ്ഞ ജൂ​ണ്‍ 18നു ​ന​ട​ന്ന ചെ​യ​ർ​പേ​ഴ്സ​ണ്‍ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ന് ഒ​രം​ഗ​ത്തി​ന്‍റെ ഭൂ​രി​പ​ക്ഷ​മു​ണ്ടാ​യി​രു​ന്ന ന​ഗ​ര​സ​ഭ​യി​ൽ സി​പി​എം പ്ര​തി​നി​ധി​യാ​യ മി​നി മ​ധു കോ​ണ്‍​ഗ്ര​സ് അം​ഗ​ത്തി​ന്‍റെ വോ​ട്ട് അ​സാ​ധു​വാ​യ​തി​നെ തു​ട​ർ​ന്ന് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​യാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് യു​ഡി​എ​ഫ് അ​വി​ശ്വാ​സ​ത്തി​നു നോ​ട്ടീ​സ് ന​ൽ​കി​യ​ത്.