സ്കൂ​ൾ വാ​ർ​ഷി​കം
Monday, January 21, 2019 10:35 PM IST
മു​ത​ല​ക്കോ​ടം: സേ​ക്ര​ഡ് ഹാ​ർ​ട്ട്സ് ഗേ​ൾ​സ് ഹൈ​സ്കൂ​ൾ വാ​ർ​ഷി​ക​വും അ​ധ്യാ​പ​ക ര​ക്ഷാ​ക​ർ​ത്തൃ ദി​ന​വും യാ​ത്ര​യ​യ​പ്പു സ​മ്മേ​ള​വും ഇ​ന്നു രാ​വി​ലെ 9.30 മു​ത​ൽ നാ​ലു​വ​രെ സെ​ന്‍റ് ജോ​ർ​ജ് പാ​രി​ഷ് ഹാ​ളി​ല് ന​ട​ക്കും.
രാ​വി​ലെ 9.30ന് ​സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​സ​ഫ് അ​ട​പ്പൂ​ര് പ​താ​ക​യു​യ​ർ​ത്തും. 10നു ​പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്കൂ​ൾ മാ​നേ​ജ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കോ​ത​മം​ഗ​ലം കോ​ർ​പ്പ​റേ​റ്റ് എ​ഡ്യു​ക്കേ​ഷ​ണ​ൽ ഏ​ജ​ൻ​സി സെ​ക്ര​ട്ട​റി റ​വ. ഡോ. ​സ്റ്റാ​ൻ​ലി കു​ന്നേ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ദേ​ശീ​യ- സം​സ്ഥാ​ന അ​വാ​ർ​ഡ് ജേ​താ​ക്ക​ൾ​ക്ക​ളെ മു​നി​സി​പ്പ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ സി.​കെ. ജാ​ഫ​ർ അ​നു​മോ​ദി​ക്കും.
എ​സ്എ​ച്ച് പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ. ഡോ. ​ക്രി​സ്റ്റി അ​റ​യ്ക്ക​ത്തോ​ട്ട​ത്തി​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ജോ​സ​ഫ്, അ​ധ്യാ​പ​ക പ്ര​തി​നി​ധി ഷൈ​നി തോ​മ​സ്, സ്കൂ​ൾ ചെ​യ​ർ​പേ​ഴ്സ​ണ്‍ അ​ക്ഷ​ര പി. ​നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ക്കു​ന്ന സി​സ്റ്റ​ർ സി.​എ​സ്. റീ​ത്താ​മ്മ, ആ​നി​യ​മ്മ ജോ​ണ്‍, മേ​രി​ക്കു​ട്ടി മാ​ത്യു എ​ന്നി​വ​രെ അ​നു​മോ​ദി​ക്കും. സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ഷീ​ന ജോ​സ​ഫ് സ്വാ​ഗ​ത​വും സ്കൂ​ൾ സെ​ക്ര​ട്ട​റി റാ​ബി​യ ബി​സാ​രി ന​ന്ദി​യും പ​റ​യും. തു​ട​ർ​ന്ന് ക​ലാ​പ​രി​പാ​ടി​ക​ൾ.