വ​യ​ൽ നി​ക​ത്താ​നു​ള്ള ശ്ര​മം ത​ട​ഞ്ഞു
Monday, January 21, 2019 10:35 PM IST
തൊ​ടു​പു​ഴ : സ്റ്റോ​പ്പ് മെ​മ്മോ അ​വ​ഗ​ണി​ച്ച് വ​യ​ൽ നി​ക​ത്താ​നു​ള്ള ശ്ര​മം ത​ട​ഞ്ഞു. ത​ഹ​സി​ൽ​ദാ​റും സം​ഘ​വു​മെ​ത്തി വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. മു​ത​ല​ക്കോ​ടം ടൗ​ണി​ന് സ​മീ​പ​മു​ള്ള വ​യ​ലാ​ണ് നി​ക​ത്താ​ൻ ശ്ര​മി​ച്ച​ത്.
തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് തൊ​ടു​പു​ഴ ത​ഹ​സി​ൽ​ദാ​ർ വി​നോ​ദ് രാ​ജും സം​ഘ​വും സം​ഭ​വ​മ​റി​ഞ്ഞ് സ്ഥ​ലെ​ത്തെ​ത്തി​യ​ത്. അ​പ്പോ​ഴേ​ക്കും ര​ണ്ട് വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി​ച്ച മ​ണ്ണ് വ​യ​ലി​ലി​ട്ട നി​ല​യി​ലാ​യി​രു​ന്നു.
വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ഇ​റ​ങ്ങി​യോ​ടി. തൊ​ടു​പു​ഴ എ​സ്ഐ വി.​സി. വി​ഷ്ണു​കു​മാ​റും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. പി​ടി​ച്ചെ​ടു​ത്ത വാ​ഹ​ന​ങ്ങ​ൾ ത​ഹ​സി​ൽ​ദാ​ർ എ​സ്ഐ​യ്ക്ക് കൈ​മാ​റി. വ​യ​ൽ നി​ക​ത്തു​ന്ന​തി​നെ​തി​രെ ഇ​വ​ർ​ക്ക് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു.
വ​യ​ൽ നി​ക​ത്ത​ൽ സം​ബ​ന്ധി​ച്ച് ആ​ർ​ഡി​ഒ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.
വി​ല്ലേ​ജ് ഓ​ഫീ​സ​ർ പി.​എ. ഹം​സ, രാ​ഹു​ൽ പ്ര​ശാ​ന്ത് എ​ന്നി​വ​രും പ​രി​ശോ​ധ​ന സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.