കു​ടി​വെ​ള്ള വി​ത​ര​ണം നി​ല​ച്ചി​ട്ട് ഒ​രാ​ഴ്ച; ന​ട​പ​ടി​യെ​ടു​ക്കാ​തെ അ​ധി​കൃ​ത​ർ
Monday, January 21, 2019 10:36 PM IST
ചെ​റു​തോ​ണി: ജി​ല്ലാ ആ​സ്ഥാ​ന​ത്തി​നു​സ​മീ​പം താ​ന്നി​ക്ക​ണ്ടം ഭാ​ഗ​ത്ത് ജ​ല​വി​ത​ര​ണ വ​കു​പ്പി​ന്‍റെ കു​ടി​വെ​ള്ള വി​ത​ര​ണം നി​ല​ച്ചി​ട്ട് ഒ​രാ​ഴ്ച​ക​ഴി​ഞ്ഞു. കു​ടി​വെ​ള്ള​വി​ത​ര​ണം പു​ന​സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ വാ​ട്ട​ർ അ​ഥോ​റി​റ്റി അ​ധി​കൃ​ത​ർ ത​യാ​റാ​കു​ന്നി​ല്ല. പൈ​പ്പ് പൊ​ട്ടി​യ​താ​ണ് കു​ടി​വെ​ള്ള​വി​ത​ര​ണം ത​ട​സ​പ്പെ​ടാ​നു​ള്ള കാ​ര​ണം.
ക​ഴി​ഞ്ഞ​ദി​വ​സം താ​ന്നി​ക്ക​ണ്ടം മു​ക​ൾ​ഭാ​ഗ​ത്തേ​ക്കു​ള്ള പൈ​പ്പി​ന്‍റെ വാ​ൽ​വ് ത​ക​ർ​ന്ന​തോ​ടെ ഈ ​മേ​ഖ​ല​യി​ലേ​ക്കു​ള്ള കു​ടി​വെ​ള്ള വി​ത​ര​ണ​വും നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തി​ൽ നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ പൈ​പ്പ് പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​കു​ന്നു​ണ്ട്. ക​രാ​റു​കാ​ര​ന് ആ​വ​ശ്യ​ത്തി​ന് ജോ​ലി​ക്കാ​രി​ല്ലാ​ത്ത​താ​ണ് കേ​ടാ​കു​ന്ന പൈ​പ്പ് ന​ന്നാ​ക്കി യ​ഥാ​സ​മ​യം കു​ടി​വെ​ള്ളം വി​ത​ര​ണം​ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത​തി​നു​കാ​ര​ണ​മെ​ന്നു പ​റ​യു​ന്നു. നി​ല​വാ​ര​മി​ല്ലാ​ത്ത പൈ​പ്പാ​ണ് ക​രാ​റു​കാ​ര​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന ആ​രോ​പ​ണം വ​ർ​ഷ​ങ്ങ​ളാ​യു​ള്ള​താ​ണ്. ക​രാ​റു​കാ​ര​നും ഉ​ദ്യോ​ഗ​സ്ഥ​രും ത​മ്മി​ലു​ള്ള അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ടാ​ണ് ഇ​തി​നെ​ല്ലാം പി​ന്നി​ലെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.