ക​ട്ട​പ്പ​ന​യു​ടെ പ്രൗ​ഢി അ​റി​യി​ച്ചു ക​ട്ട​പ്പ​ന ഫെ​സ്റ്റ് 2019
Monday, January 21, 2019 10:36 PM IST
ക​ട്ട​പ്പ​ന: റോ​ട്ട​റി ക്ല​ബ് ഓ​ഫ് ക​ട്ട​പ്പ​ന ഹെ​റി​റ്റേ​ജും ക​ട്ട​പ്പ​ന മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​നും​ചേ​ർ​ന്ന് ഒ​രു​ക്കി​യി​രി​ക്കു​ന്ന ക​ട്ട​പ്പ​ന ഫെ​സ്റ്റ് - 2019-ൽ ​സ​ന്ദ​ർ​ശ​ക​രു​ടെ തി​ര​ക്കേ​റു​ന്നു. 17-ന് ​ആ​രം​ഭി​ച്ച ഫെ​സ്റ്റി​ന് ജ​ന​ശ്ര​ദ്ധ ഏ​റി​വ​രി​ക​യാ​ണ്. അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​മു​ള്ള അ​ക്വാ പെ​റ്റ് ഷോ ​ഫെ​സ്റ്റി​ന്‍റെ മു​ഖ്യാ​ക​ർ​ഷ​ണ​മാ​ണ്.
കു​ട്ടി​ക​ൾ​ക്കാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന സാ​ഹ​സി​ക വി​നോ​ദ​ങ്ങ​ൾ മേ​ള​യു​ടെ മ​റ്റൊ​രു ആ​ക​ർ​ഷ​ണ​മാ​ണ്. സി​പ് ലൈ​ൻ, ബോ​ഡി സോ​ക്ക​ർ, വാ​ൾ ക്ലൈ​ന്പിം​ഗ്, ഓ​ഫ് റോ​ഡ് സൈ​ക്ലിം​ഗ് എ​ന്നി​വ കു​ട്ടി​ക​ളെ​യും മു​തി​ർ​ന്ന​വ​രേ​യും ഏ​റേ ആ​ക​ർ​ഷി​ക്കു​ന്നു​ണ്ട്. ജീ​വ​നു​ള്ള മീ​നു​ക​ളെ ആ​വ​ശ്യ​ക്കാ​ർ​ക്കു തൂ​ക്കി​മേ​ടി​ക്കു​വാ​നു​ള്ള അ​വ​സ​ര​വും ക​ട്ട​പ്പ​ന ഫെ​സ്റ്റ് ന​ഗ​രി​യി​ൽ ഒ​രു​ക്കി​യി​രു​ന്നു. വി​വി​ധ വാ​ഹ​ന​ങ്ങ​ളു​ടെ ടെ​സ്റ്റ് ഡ്രൈ​വും സ്പോ​ട്ട് ബു​ക്കിം​ഗ് സൗ​ക​ര്യ​വു​മു​ണ്ട്. ക​ട്ട​പ്പ​ന ഫെ​സ്റ്റ് ന​ഗ​രി​യി​ൽ നി​ന്ന് വാ​ങ്ങു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കു പ്ര​ത്യേ​ക ആ​നു​കൂ​ല്യ​ങ്ങ​ളും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. നൂ​റി​ൽ​പ​രം ചെ​ടി​ക്കും തൈ​ക​ളും ഹൈ​ബ്രീ​ഡ് തൈ​ക​ളും മി​ത​മാ​യ വി​ല​യി​ൽ ഫെ​സ്റ്റ് ന​ഗ​രി​യി​ൽ ല​ഭ്യ​മാ​കു​ന്നു​ണ്ട്. നൂ​റി​ൽ​പ​രം സ്റ്റാ​ളു​ക​ൾ വി​വി​ധ വി​ൽ​പ​ന വ​സ്തു​ക്ക​ളു​മാ​യി സ​ജീ​വ​മാ​യി​ക്ക​ഴി​ഞ്ഞു.
ഓ​രോ​ദി​വ​സ​വും വൈ​കു​ന്നേ​രം സി​നി​മ ടെ​ലി​വി​ഷ​ൻ താ​ര​ങ്ങ​ൾ അ​ണി​നി​ര​ക്കു​ന്ന വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളു​മു​ണ്ട്. ഫെ​സ്റ്റ് സ​ന്ദ​ർ​ശി​ക്കു​ന്ന ഓ​രോ വ്യ​ക്തി​യും അ​വ​രു​പോ​ലും അ​റി​യാ​തെ നി​ങ്ങ​ളാ​ണ് താ​രം എ​ന്ന മ​ത്സ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​റു​ന്നു. വി​ജ​യി​ക​ൾ​ക്ക് ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ളു​മു​ണ്ട്. 28-ന് ​ക​ട്ട​പ്പ​ന ഫെ​സ്റ്റ് സ​മാ​പി​ക്കും.