ന​ഗ​ര​സ​ഭ​യി​ൽ വ​ജ്ര​ജൂ​ബി​ലി ഫെ​ലോ​ഷി​പ് പ​ദ്ധ​തി
Monday, January 21, 2019 10:36 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന മു​നി​സി​പ്പാ​ലി​റ്റി വ​ജ്ര​ജൂ​ബി​ലി ഫെ​ലോ​ഷി​പ്പ് പ​ദ്ധ​തി​ക്ക് ഇ​ന്നു തു​ട​ക്ക​മാ​വും. റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.
നാ​ടി​ന്‍റെ സാം​സ്കാ​രി​ക ഉ​ന്ന​തി നി​ല​നി​ർ​ത്തു​ക​യും പ​രി​പോ​ഷി​പ്പി​ക്കു​ക​യും ചെ​യ്യു​ക, കു​ട്ടി​ക​ളി​ലും യു​വ​ജ​ന​ങ്ങ​ളി​ലും മു​തി​ർ​ന്ന​വ​രി​ലും പ്രാ​യ​ഭേ​ദ​മ​ന്യേ ക​ലാ​ഭി​മു​ഖ്യം വ​ള​ർ​ത്തു​ക, ക​ലാ​വി​ഷ​യ​ങ്ങ​ളി​ൽ യോ​ഗ്യ​ത നേ​ടു​ന്ന​വ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്നീ ല​ക്ഷ്യ​ത്തോ​ടെ കേ​ര​ള​ത്തി​ലെ ക​ലാ സാം​സ്കാ​രി​ക മു​ന്നേ​റ്റം ശ​ക്തി​പ്പെ​ടു​ത്താ​ൻ സം​സ്ഥാ​ന സാം​സ്കാ​രി​ക വ​കു​പ്പ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന നൂ​ത​ന പ​ദ്ധ​തി​യാ​ണ് വ​ജ്ര​ജൂ​ബി​ലി ഫെ​ല്ലോ​ഷി​പ്പ്. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി കൈ​കോ​ർ​ക്കു​ന്ന പ​ദ്ധ​തി കേ​ര​ള​ത്തി​ന്‍റെ ത​ന​ത് ക​ല​ക​ൾ നി​ല​നി​ർ​ത്താ​ൻ​കൂ​ടി​യു​ള്ള​താ​ണ്. അ​ക്കാ​ഡ​മി​ക പ​ഠ​നം ക​ഴി​ഞ്ഞ പ്ര​ഗ​ൽ​ഭ​രാ​യ അ​ധ്യാ​പ​ക​രെ​യാ​ണ് ക​ലാ​പ​രി​ശീ​ല​ന​ത്തി​നാ​യി ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. സാം​സ്കാ​രി​ക വ​കു​പ്പ് ന​ട​ത്തി​യ ഇ​ൻ​റ​ർ​വ്യു​വി​ലൂ​ടെ​യാ​ണ് ഇ​വ​രെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ആ​യി​രം ക​ലാ​കാ​ര​ൻ​മാ​രാ​ണ് കേ​ര​ള​ത്തി​ലെ​ന്പാ​ടും ഇ​ങ്ങ​നെ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്.
ജി​ല്ല​യി​ൽ തൊ​ടു​പു​ഴ, അ​ടി​മാ​ലി, ക​ട്ട​പ്പ​ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ൾ, ക​ട്ട​പ്പ​ന മു​നി​സി​പ്പാ​ലി​റ്റി ഇ​വി​ട​ങ്ങ​ളി​ലാ​ണ് പ​ദ്ധ​തി ആ​രം​ഭി​ക്കു​ന്ന​തെ​ന്ന് സം​ഘാ​ട​ക​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ക​ട്ട​പ്പ​ന മു​നി​സ​പ്പ​ൽ ചെ​യ​ർ​മാ​ൻ മ​നോ​ജ് എം. ​തോ​മ​സ്, മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ ബെ​ന്നി ക​ല്ലൂ​പ്പു​ര​യി​ടം, മോ​ബി​ൻ മോ​ഹ​ൻ, ശാ​ന്തി​കൃ​ഷ്ണ, വി​ഷ്ണു​ഹ​രി, സി. ​ആ​ർ. പ്ര​വീ​ണ്‍ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു