കു​രി​ശ​ടി​ക​ൾ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം
Monday, January 21, 2019 10:36 PM IST
കു​മ​ളി: കു​രി​ശ​ടി​ക​ൾ കു​ത്തി​പ്പൊ​ളി​ച്ചു​ള്ള മോ​ഷ​ണം വ്യാ​പ​ക​മാ​യി. അ​ടു​ത്തി​ടെ കൂ​ദാ​ശ​ചെ​യ്ത ചെ​ല്ലാ​ർ​കോ​വി​ൽ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി കു​രി​ശി​ൻ​തൊ​ട്ടി​യു​ടെ കാ​ണി​ക്ക​വ​ഞ്ചി ത​ക​ർ​ത്ത് ക​ഴി​ഞ്ഞ​ദി​വ​സം മോ​ഷ​ണം ന​ട​ന്നു.
ഇ​ന്ന​ലെ രാ​വി​ലെ ഇ​വി​ടെ നേ​ർ​ച്ച​യി​ടാ​നെ​ത്തി​യ വി​ശ്വാ​സി​ക​ളാ​ണ് കു​രി​ശി​ൻ​തൊ​ട്ടി ത​ക​ർ​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ചി​ല്ല​റ​ത്തു​ട്ടു​ക​ൾ ഒ​ഴി​കെ​യു​ള്ള മു​ഴു​വ​ൻ പ​ണ​വും ന​ഷ്ട​പ്പെ​ട്ടു. കു​രി​ശും​തൊ​ട്ടി​ക്കു പി​ൻ​ഭാ​ഗ​ത്തി​രു​ന്ന് മോ​ഷ്ടാ​ക്ക​ൾ ഭ​ക്ഷ​ണം ക​ഴി​ച്ച​തി​ന്‍റെ ല​ക്ഷ​ണ​വു​മു​ണ്ട്.
സ​മാ​ന​രീ​തി​യി​ൽ ചെ​ല്ലാ​ർ​കോ​വി​ൽ കു​രു​വി​ക്കാ​ട്ടു​പാ​റ​യ്ക്ക് സ​മീ​പം മാ​ർ​സ്ലീ​വാ പ​ള്ളി​വ​ക കു​രി​ശ​ടി​യി​ലും മോ​ഷ​ണം ന​ട​ന്ന​താ​യി ക​ണ്ടെ​ത്തി. ഇ​വി​ടെ​നി​ന്നും ക​ഴി​ഞ്ഞ ഒ​ന്ന​ര​മാ​സ​ത്തെ കാ​ണി​ക്ക​പ്പ​ണ​മാ​ണ് ന​ഷ്ട​പ്പെ​ട്ടി​ട്ടു​ള്ള​ത്. കൂ​ടാ​തെ കൊ​ച്ച​റ പാ​ല​ത്തി​നു സ​മീ​പ​മു​ള്ള കു​രി​ശ​ടി​യി​ലും കാ​ണി​ക്ക​വ​ഞ്ചി ത​ക​ർ​ത്ത് പ​ണാ​പ​ഹ​ര​ണം ന​ട​ത്തി​യി​ട്ടു​ണ്ട്.
മോ​ഷ​ണ സം​ഭ​വ​ങ്ങ​ളി​ൽ വ​ണ്ട​ൻ​മേ​ട് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ​ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ച​ക്കു​പ​ള്ളം ആ​റാം​മൈ​ലി​നു സ​മീ​പ​ത്തു​ള്ള കു​രി​ശ​ടി​യി​ലും സ​മാ​ന രീ​തി​യി​ൽ മോ​ഷ​ണം ന​ട​ന്നി​ട്ടു​ണ്ട്.