അ​പ​ക​ട​ക്കെ​ണി​യൊ​രു​ക്കി ദേ​ശീ​യ​പാ​ത​യോ​ര​ത്ത് ഗ​ർ​ത്തം
Monday, January 21, 2019 10:36 PM IST
മൂ​ന്നാ​ർ: അ​പ​ക​ട കെ​ണി​യൊ​രു​ക്കി ദേ​ശീ​യ​പാ​ത​യ​രി​കി​ൽ ഗ​ർ​ത്തം. കൊ​ച്ചി - ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യി​ൽ പ​ഴ​യ​മൂ​ന്നാ​റി​ൽ​നി​ന്നും മൂ​ന്നാ​റി​ലേ​ക്കു​ള്ള റോ​ഡ​രി​കി​ലാ​ണ് വ​ലി​യ ഗ​ർ​ത്ത​മു​ള്ള​ത്. ഈ ​പാ​ത​യു​ടെ വി​ക​സ​ന​ത്തി​നാ​യി നി​ർ​മി​ച്ച സു​ര​ക്ഷാ​ഭി​ത്തി​ക്കു സ​മീ​പം​ത​ന്നെ​യാ​ണ് ഗ​ർ​ത്തം. ഇ​തി​നു തൊ​ട്ടു​സ​മീ​പം​വ​രെ പ​ണി​ക​ൾ ന​ട​ത്തി​യെ​ങ്കി​ലും ഗ​ർ​ത്തം അ​വ​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു.
ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ മു​ത​ൽ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്കു​വ​രെ അ​പ​ക​ട​ഭീ​ഷ​ണി​യാ​യി​ത്തീ​ർ​ന്നി​ട്ടു​ള്ള പാ​ത​യു​ടെ വ​ശ​ങ്ങ​ളി​ൽ തെ​രു​വു​വി​ള​ക്കു​ക​ൾ ഇ​ല്ലാ​ത്ത​ത് അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്കാ​ണ് ഏ​റ്റ​വും​കൂ​ടു​ത​ൽ അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള​യു​ള്ള​ത്.
കോ​ണ്‍​ക്രീ​റ്റ് ഭി​ത്തി ഉ​യ​ർ​ത്തി മ​ണ്ണി​ട്ട് നി​ര​ത്തു​ന്ന ഭാ​ഗ​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ൾ അ​ന​ധി​കൃ​ക​മാ​യി പാ​ർ​ക്കു​ചെ​യ്യു​ന്ന​ത് ഗ​താ​ഗ​ത​ക്ക​രു​ക്കി​നും കാ​ര​ണ​മാ​കു​ന്നു​ണ്ട്. ഒ​രു വാ​ഹ​നം ക​ട​ന്നു​പോ​കാ​ൻ​മാ​ത്രം വീ​തി​യു​ള്ള ഈ​ഭാ​ഗ​ത്ത് ഗ​താ​ഗ​ത​ക്കു​രു​ക്കു​ണ്ടാ​കു​ന്ന​തു ക​ണ​ക്കി​ലെ​ടു​ത്താ​യി​രു​ന്നു ഇ​വി​ടെ സ​രു​ക്ഷാ​ഭി​ത്തി നി​ർ​മി​ച്ച​ത്. വാ​ഹ​ന​ങ്ങ​ൾ അ​ന​ധി​കൃ​ത​മാ​യി പാ​ർ​ക്കു​ചെ​യ്യു​ന്ന​തു​മൂ​ലം റോ​ഡി​ന് വീ​തി കൂ​ട്ടി​യി​ട്ടും പ്ര​യോ​ജ​നം ല​ഭി​ച്ചി​ട്ടി​ല്ല.