മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ൾ പി​ടി​യി​ൽ
Monday, January 21, 2019 10:41 PM IST
നെ​ടു​ങ്ക​ണ്ടം: ക​ന്പം​മെ​ട്ട് ചെ​ക്കു​പോ​സ്റ്റി​ൽ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ഒ​രാ​ൾ കൊ​ല​ക്കേ​സ് പ്ര​തി. തി​രു​വ​ന​ന്ത​പു​രം മ​ല​യി​ൻ​കീ​ഴ് സ്വ​ദേ​ശി​ക​ളാ​യ ഭ​ര​ത്കു​മാ​ർ(27), സി​ജു(34) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ളെ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് ചു​മ​ത്തി നെ​ടു​ങ്ക​ണ്ടം ഒ​ന്നാം​ക്ലാ​സ് മ​ജി​സ്ട്രേ​ട്ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു​ചെ​യ്തു.
ഭ​ര​ത്കു​മാ​ർ തി​രു​വ​ന​ന്ത​പു​ര​ത്ത് കൊ​ല​ക്കേ​സി​ൽ ര​ണ്ടാം പ്ര​തി​യും സി​ജു അ​ടി​പി​ടി കേ​സു​ക​ളി​ലെ പ്ര​തി​യു​മാ​ണ്. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് ര​ണ്ടം​ഗ സം​ഘം കാ​റി​ൽ ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും ക​ന്പം​മെ​ട്ട് ചെ​ക്പോ​സ്റ്റി​ലൂ​ടെ ജി​ല്ല​യി​ൽ പ്ര​വേ​ശി​ച്ച​ത്. ജി​ല്ല​യി​ലൂ​ടെ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു പോ​കാ​നെ​ത്തി​യ​തെ​ന്നാ​ണ് പ്ര​തി​ക​ൾ പ​റ​ഞ്ഞ​ത്.
ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​ത്തി​ൽ എ​ക്സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ആ​യു​ധ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് വി​വ​രം ക​ന്പം​മെ​ട്ട് പോ​ലീ​സി​നെ അ​റി​യി​ച്ചു. പ്ര​തി​ക​ളെ​യും വാ​ഹ​ന​വും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വാ​ഹ​ന​ത്തി​നു​ള്ളി​ൽ​നി​ന്നും ത​മി​ഴ്നാ​ട് ര​ജി​സ്ട്രേ​ഷ​നു​ള്ള ടി​എ​ൻ​ഒ എ​എ​സ് 8008 എ​ന്ന വാ​ഹ​ന ന​ന്പ​ർ പ്ലേ​റ്റു​ക​ളും ചൈ​നീ​സ് കൈ​മ​ഴു​വും പി​ച്ചാ​ത്തി​യും ക​ണ്ടെ​ത്തി. ത​മി​ഴ്നാ​ട് ദി​ണ്ടി​ഗ​ലി​ൽ ബ​ന്ധു​വി​നെ ക​ണ്ട​ശേ​ഷം തി​രി​കെ നാ​ട്ടി​ലേ​ക്കു പോ​കാ​നെ​ത്തി​യ​താ​ണെ​ന്നാ​ണ് പ്ര​തി​ക​ൾ പോ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി.
കൊ​ല​ക്കേ​സി​ൽ പ്ര​തി​യാ​യ​തി​നാ​ൽ കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ ആ​ക്ര​മി​ക്കു​മെ​ന്ന ഭ​യ​ത്താ​ലാ​ണു വാ​ഹ​ന​ത്തി​ൽ ആ​യു​ധ​ങ്ങ​ൾ സൂ​ക്ഷി​ച്ച​തെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു. ക​ന്പ​ത്തി​ന് സ​മീ​പം ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ വാ​ഹ​ന​ത്തി​ന്‍റെ ന​ന്പ​ർ പ്ലേ​റ്റു​ക​ൾ വാ​ഹ​ന​ത്തി​ലെ​ടു​ത്തി​ട്ട​താ​ണെ​ന്നാ​ണ് പ്ര​തി​ക​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. ഇ​ക്കാ​ര്യ​ങ്ങ​ളൊ​ന്നും പോ​ലീ​സ് വി​ശ്വാ​സ​ത്തി​ലെ​ടു​ത്തി​ട്ടി​ല്ല.