കു​ണി​ഞ്ഞി സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഇ​ട​വ​ക ശ​താ​ബ്ദി ആ​ഘോ​ഷം സ​മാ​പി​ച്ചു
Monday, January 21, 2019 10:41 PM IST
തൊ​ടു​പു​ഴ:​കു​ണി​ഞ്ഞി സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഇ​ട​വ​ക​യു​ടെ ഒ​രു​വ​ർ​ഷ​മാ​യി ന​ട​ന്നു​വ​ന്ന ശ​താ​ബ്ദി ആ​ഘോ​ഷം സ​മാ​പി​ച്ചു. ശ​താ​ബ്ദി ആ​ഘോ​ഷ സ​മാ​പ​ന സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു പാ​രി​ഷ് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗം പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഒ​രു ജ​ന​ത​യു​ടെ ഉ​യി​ർ​ത്തെ​ഴു​ന്നേ​ൽ​പ്പി​ന്‍റെ ച​രി​ത്ര​മാ​ണ് കു​ണി​ഞ്ഞി ഇ​ട​വ​ക​യ്ക്കും ഈ ​നാ​ടി​നു​മു​ള്ള​തെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു. നൂ​റു വ​ർ​ഷം മു​ന്പ് വി​ക​സ​നം എ​ത്തി​നോ​ക്കാ​ത്ത നാ​ട്ടി​ൽ ഇ​ട​വ​ക​ദേ​വാ​ല​യം സ്ഥാ​പി​ത​മാ​യ​തോ​ടെ സ്കൂ​ളും മ​റ്റു അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും സ്ഥാ​പി​ത​മാ​വു​ക​യും അ​തു​വ​ഴി നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​ൽ വ​ൻ മു​ന്നേ​റ്റ​മു​ണ്ടാ​കു​ക​യും ചെ​യ്തു. പൂ​ർ​വി​ക​രു​ടെ ക​ഠി​നാ​ധ്വാ​ന​മാ​ണ് ഇ​തി​ന് വ​ഴി​വ​ച്ചെ​ത​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ചേ​ർ​ത്തു. യോ​ഗ​ത്തി​ൽ ഇ​ടു​ക്കി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ഏ​ബ്ര​ഹാം പു​റ​യാ​റ്റ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്നേ​ഹ​കൂ​ട്ടാ​യ്മ​യാ​യി ഒ​രു ഇ​ട​വ​ക മാ​റു​ന്പോ​ഴാ​ണ് ഒ​രു ദേ​വാ​ല​യ​ത്തി​ന് പ്ര​സ​ക്തി വ​ർ​ധി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. നാ​ടി​ന്‍റെ സാ​മൂ​ഹ്യ വി​ക​സ​ന​ത്തി​ന് ഇ​ട​വ​ക ന​ൽ​കി​യ സം​ഭാ​വ​ന ഏ​റെ വ​ലു​താ​ണ്.​നാ​നാ ജാ​തി മ​ത​സ്ഥ​ർ സൗ​ഹാ​ർ​ദ​ത്തോ​ടെ വ​സി​ക്കു​ന്ന​തി​ന് ഇ​ട​വ​ക​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റെ സ​ഹാ​യ​ക​ര​മാ​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജോ​യ്സ് ജോ​ർ​ജ് എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. നാ​ടി​ന്‍റെ മ​ത മൈ​ത്രി​യു​ടെ പ്ര​തീ​ക​മാ​ണ് ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ. ഈ​ശ്വ​ര വി​ശ്വാ​സ​വും ഉ​പ​വി പ്ര​വ​ർ​ത്ത​ന​ങ്ങ​ളും മ​നു​ഷ്യ​ർ ത​മ്മി​ലു​ള്ള മ​തി​ൽ​ക്കെ​ട്ടു​ക​ൾ ഇ​ല്ലാ​താ​ക്കാ​ൻ സ​ഹാ​യ​ക​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഏ​ലി​ക്കു​ട്ടി മാ​ണി, വ​ഴി​ത്ത​ല സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് മാ​ത്യു ആ​ന്‍റ​ണി, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ സ​ണ്ണി വ​ട്ട​യ്ക്കാ​ട്ട്, എ​സ്എ​ൻ​ഡി​പി യൂ​ണി​യ​ൻ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് എ.​ഇ.​നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​കാ​രി ഫാ.​ജോ​ർ​ജ് പൊ​ട്ട​യ്ക്ക​ൽ സ്വാ​ഗ​ത​വും ലൂ​സി കൊ​ച്ചു​പ​റ​ന്പി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.