മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് പു​ന​ഃസം​ഘ​ട​ന: ജി​ല്ലാ നേ​തൃ​ത്വ​ത്തി​ന് അ​തൃ​പ്തി
Monday, January 21, 2019 10:41 PM IST
തൊ​ടു​പു​ഴ:​മ​ഹി​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ക​മ്മി​റ്റി പു​ന​സം​ഘ​ട​ന​യി​ൽ ജി​ല്ലാ നേ​തൃ​ത്വ​ത്തി​ന് അ​തൃ​പ്തി.​ജി​ല്ല​യി​ൽ നി​ന്നു അ​ഞ്ചു​പേ​രെ​യാ​ണ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യി ക​ഴി​ഞ്ഞ ദി​വ​സം നോ​മി​നേ​റ്റ് ചെ​യ്ത​ത്. ഇ​തി​ൽ പ​ല​ർ​ക്കും മ​ഹി​ള​കോ​ണ്‍​ഗ്ര​സി​ൽ പ്ര​വൃ​ത്തി​ച്ച് പ​രി​ച​യ​മി​ല്ലാ​ത്ത​വ​രും ജൂ​ണി​യേ​ഴ്സു​മാ​ണെ​ന്നാ​ണ് പ്ര​ധാ​ന ആ​രോ​പ​ണം ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്.
ജി​ല്ല​യി​ൽ 25 അം​ഗ ക​മ്മി​റ്റി​യാ​ണ് മ​ഹി​ള കോ​ണ്‍​ഗ്ര​സി​നു​ള്ള​ത്. ഇ​തി​ൽ നി​ന്നു​ള്ള മു​തി​ർ​ന്ന​വ​ർ​ക്കു പോ​ലും പ​രി​ഗ​ണ​ന ന​ൽ​കാ​തെ​യാ​ണ് പു​ന​സം​ഘ​ട​ന ന​ട​ത്തി​യ​തെ​ന്നും ആ​ക്ഷേ​പ​മു​യ​ർ​ന്നി​ട്ടു​ണ്ട്.​ഈ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ചി​ല​ർ രാ​ജി​ക്ക് ഒ​രു​ങ്ങി​യ​താ​യും സൂ​ച​ന​യു​ണ്ട്.​സം​ഭ​വ​ത്തി​ൽ കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​നും മ​ഹി​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നും പ​രാ​തി ന​ൽ​കു​മെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഇ​ന്ദു സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.