ഓ​ട്ട​ത്തി​നി​ട​യി​ൽ ബ​സി​ന്‍റെ ട​യ​ർ പൊ​ട്ടി; വ​ൻ​ദു​ര​ന്തം ഒ​ഴി​വാ​യി
Monday, January 21, 2019 10:41 PM IST
ചെ​റു​തോ​ണി: ഓ​ട്ട​ത്തി​നി​ട​യി​ൽ കെ ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ ട​യ​ർ പൊ​ട്ടി. വ​ണ്ടി​യു​ടെ അ​ടി​വ​ശം റോ​ഡി​ൽ ഇ​ടി​ച്ചു​നി​ന്ന​തി​നാ​ൽ വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യി. ബ​സി​ൽ നി​റ​യെ യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ പ​നം​കൂ​ട്ടി​യി​ലാ​ണ് സം​ഭ​വം. ഇ​ന്ന​ലെ രാ​വി​ലെ ക​ട്ട​പ്പ​ന​യി​ൽ നി​ന്നും എ​റ​ണാ​കു​ള​ത്തേ​ക്ക് പു​റ​പ്പെ​ട്ട ക​ട്ട​പ്പ​ന ഡി​പ്പോ​യി​ലെ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. പ​ഴ​യ ട​യ​റാ​യ​തി​നാ​ലാ​ണ് പൊ​ട്ടി​യ​തെ​ന്നു പ​റ​യു​ന്നു. ആ​വ​ശ്യ​ത്തി​ന് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​തെ ബ​സു​ക​ൾ സ​ർ​വീ​സി​ന് അ​യ​യ്ക്കു​ന്ന​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മെ​ന്നു പ​റ​യു​ന്നു. ഈ ​വ​ർ​ഷം മാ​ത്രം ക​ട്ട​പ്പ​ന ഡി​പ്പോ​യി​ലെ 12 ബ​സു​ക​ളാ​ണ് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ഏ​ഴു​പേ​രു​ടെ മ​ര​ണ​ത്തി​നും ഇ​ട​യാ​ക്കി​യി​രു​ന്നു. ക​ന്പ​ക്കാ​നം കൊ​ടും​ഇ​റ​ക്ക​ത്തി​ൽ ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട ബ​സി​ൽ​നി​ന്നും യാ​ത്ര​ക്കാ​ർ ര​ക്ഷ​പെ​ട്ട​ത് ത​ല​നാ​രി​ഴ​ക്കാ​ണ്. ഈ ​ബ​സ് ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​ത്തി​നി​ടെ മൂ​ന്നാം​ത​വ​ണ​യാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​ത്. മൂ​ന്നു​ത​വ​ണ​യും യാ​ത്ര​ക്കാ​ർ ര​ക്ഷ​പെ​ട്ട​ത് അ​ദ്ഭു​ത​ക​ര​മാ​യാ​ണ്.