കേ​ര​ള യാ​ത്ര​യ്ക്ക് സ്വീ​ക​ര​ണം​ന​ൽ​കും
Monday, January 21, 2019 10:41 PM IST
ചെ​റു​തോ​ണി: കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​സം​സ്ഥാ​ന വൈ​സ്പ്ര​സി​ഡ​ന്‍റ് ജോ​സ് കെ. ​മാ​ണി ന​യി​ക്കു​ന്ന കേ​ര​ള യാ​ത്ര​യ്ക്ക് ഫെ​ബ്രു​വ​രി ഏ​ഴി​ന്ന് രാ​വി​ലെ പ​ത്തി​ന് ചെ​റു​തോ​ണി​യി​ൽ സ്വീ​ക​ര​ണം ന​ൽ​കും. ക​ർ​ഷ​ക​ര​ക്ഷ, മ​തേ​ത​ര ഭാ​ര​തം, പു​തി​യ കേ​ര​ളം എ​ന്നീ മു​ദ്രാ​വാ​ക്യ​ങ്ങ​ളാ​ണ് മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത്.
ഇ​ടു​ക്കി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ചെ​റു​തോ​ണി​യി​ലാ​ണ് യാ​ത്ര​യ്ക്കു സ്വീ​ക​ര​ണം ന​ൽ​കു​ന്ന​ത്.
സ്വീ​ക​ര​ണ​ത്തി​നു മു​ന്നോ​ടി​യാ​യി എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ക​മ്മി​റ്റി​ക​ൾ​ചേ​ർ​ന്ന് സം​ഘാ​ട​ക സ​മി​തി​ക​ൾ രൂ​പീ​ക​രി​ച്ച​താ​യി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷാ​ജി കാ​ഞ്ഞ​മ​ല അ​റി​യി​ച്ചു.