ബ​സ് ക​ണ്ട​ക്ട​ർ​ക്ക് മ​ർ​ദനം
Monday, January 21, 2019 10:41 PM IST
പീ​രു​മേ​ട്: ബ​സ് ത​ട​ഞ്ഞു​നി​ർ​ത്തി ക​ണ്ട​ക്ട​റെ മ​ർ​ദ്ദി​ച്ചു. ത​ട​യാ​ൻ ശ്ര​മി​ച്ച യാ​ത്ര​ക്കാ​രി​ക്കും പ​രി​ക്കേ​റ്റു. കു​മ​ളി​യി​ൽ​നി​ന്നും ഏ​ല​പ്പാ​റ​യ്ക്ക് സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സി​ലെ ക​ണ്ട​ക്ട​ർ ജോ​ബി തോ​മ​സ് (38)നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ഇ​യാ​ളെ പീ​രു​മേ​ട് താ​ലു​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
കു​മ​ളി​യി​ൽ നി​ന്നും സ​ർ​വീ​സ് ആ​രം​ഭി​ച്ച ബ​സ് രാ​വി​ലെ പ​ത്തോ​ടെ പ​ട്ടു​മ​ല​യി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ൽ എ​ത്തി​യ എ​ട്ടം​ഗ സം​ഘം വ​ണ്ടി ത​ട​ഞ്ഞ​ത്. ബ​സ് ത​ട​ഞ്ഞ് ഉ​ള്ളി​ൽ​ക​യ​റി​യ സം​ഘം ക​ണ്ട​ക്ട​റെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നു ത​ട​സം​നി​ന്ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രി​യാ​യ യാ​ത്ര​ക്കാ​രി​ക്കും പ​രി​ക്കേ​റ്റു. സം​ഭ​വ​ത്തി​ൽ പീ​രു​മേ​ട് പോ​ലി​സ് കേ​സെ​ടു​ത്തു.
ക​ഴി​ഞ്ഞ​ദി​വ​സം ബ​ധി​ര​നാ​യ ഒ​രാ​ൾ ബ​സി​ൽ ക​യ​റു​ക​യും സ്റ്റോ​പ്പ് മാ​റി ഇ​റ​ങ്ങു​ക​യും ചെ​യ്തി​രു​ന്നു. ഇ​ത് ചോ​ദ്യം​ചെ​യ്യാ​ൻ എ​ത്തി​യ​വ​രാ​ണ് അ​ക്ര​മ​ത്തി​നു പി​ന്നി​ലെ​ന്ന് പോ​ലി​സ് പ​റ​ഞ്ഞു പ്ര​തി​ക​ൾ ഒ​ളി​വി​ലാ​ണ്.