പ​ട്ട​യ​മേ​ള ഇ​ന്ന്്; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി
Monday, January 21, 2019 10:41 PM IST
പീ​രു​മേ​ട്: ജി​ല്ല​യി​ൽ പ​ട്ട​യ വി​ത​ര​ണ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ കു​ട്ടി​ക്കാ​നം മ​രി​യ​ൻ കോ​ള​ജി​ൽ ഗ്രൗ​ണ്ടി​ൽ പൂ​ർ​ത്തി​യാ​യി.
നെ​ടു​ങ്ക​ണ്ടം, ഇ​ടു​ക്കി, പീ​രു​മേ​ട്, ക​ട്ട​പ്പ​ന, മു​രി​ക്കാ​ശേ​രി, ക​രി​മ​ണ്ണൂ​ർ, രാ​ജ​കു​മാ​രി ഭൂ​മി​പ​തി​വ് ഓ​ഫീ​സു​ക​ളി​ലും ഇ​ടു​ക്കി, തൊ​ടു​പു​ഴ, ദേ​വി​കു​ളം താ​ലൂ​ക്ക് ഓ​ഫീ​സു​ക​ളി​ലും തൊ​ടു​പു​ഴ ലാ​ൻ​ഡ് ട്രി​ബൂ​ണ​ൽ കാ​ര്യാ​ല​യ​ത്തി​ലും ന​ട​പ​ടി പു​ർ​ത്തി​യാ​ക്കി​യ ആ​റാ​യി​രം പ​ട്ട​യ​ങ്ങ​ളും 150 വ​നാ​വ​കാ​ശ രേ​ഖ​ക​ളു​മാ​ണ് മേ​ള​യി​ൽ വി​ത​ര​ണം​ചെ​യ്യു​ന്ന​ത്. വി​ത​ര​ണം സു​ഗ​മ​മാ​ക്കാ​ൻ 12 കൗ​ണ്ട​റു​ക​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. പ​ട്ട​യ​മേ​ള​യ്ക്ക് എ​ത്തു​ന്ന ആ​ളു​ക​ൾ​ക്ക് ഇ​രി​പ്പി​ട​വും ല​ഘു​ഭ​ക്ഷ​ണ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ പ​ട്ട​യ വി​ത​ര​ണ​മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി എം.​എം. മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജോ​യി​സ് ജോ​ർ​ജ് എം​പി, എം​എ​ൽ​എ​മാ​രാ​യ പി.​ജെ. ജോ​സ​ഫ്, റോ​ഷി അ​ഗ​സ്റ്റി​ൻ, ഇ.​എ​സ് ബി​ജി​മോ​ൾ. എ​സ്. രാ​ജേ​ന്ദ്ര​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ്, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, വി​വി​ധ രാ​ഷ്ട്രീ​യ, സാ​മൂ​ഹ്യ, സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.
ഇ​ട​തു​മു​ന്ന​ണി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തി​നു​ശേ​ഷം ഇ​ത് മൂ​ന്നാ​മ​ത്തെ പ​ട്ട​യ മേ​ള​യാ​ണ്. ര​ണ്ടു ത​വ​ണ​ക​ളി​ലാ​യി 14354 പേ​ർ​ക്ക് പ​ട്ട​യം ന​ൽ​കി.