ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ളി​ൽ ആ​ശ്വാ​സ​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വും കു​ര്യ​നും ‌
Monday, January 21, 2019 10:55 PM IST
തി​രു​വ​ല്ല; കീ​ട​നാ​ശി​നി ത​ളി​ക്കു​ന്ന​തി​നി​ടെ അ​ത്യാ​ഹി​ത​മു​ണ്ടാ​യ തി​രു​വ​ല്ല ക​ഴ​പ്പി​ല്‍ കോ​ള​നി​യി​ലെ സ​ന​ല്‍​കു​മാ​റി​ന്‍റെ​യും മ​ത്താ​യി ഈ​ശോ​യു​ടെ​യും ഭ​വ​ന​ങ്ങ​ൾ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും രാ​ജ്യ​സ​ഭ മു​ൻ ഉ​പാ​ധ്യ​ക്ഷ​ൻ പ്ര​ഫ.​പി.​ജെ. കു​ര്യ​നും സ​ന്ദ​ർ​ശി​ച്ചു.

അ​പ്പ​ര്‍ കു​ട്ട​നാ​ട് മേ​ഖ​ല​ക​ളി​ല്‍ വ്യാ​ജ കീ​ട​നാ​ശി​നി​ക​ള്‍ വ്യാ​പ​ക​മാ​ണെ​ന്ന പ​രാ​തി ഏ​റെ നാ​ളാ​യു​ണ്ട്. അ​ന​ധി​കൃ​ത​മാ​യ നി​ല​യി​ല്‍ ഇ​ത്ത​രം കീ​ട​നാ​ശി​നി​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്‍റെ ര​ക്ത​സാ​ക്ഷി​ക​ളാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് സ​ന​ലും മ​ത്താ​യി ചാ​ക്കോ​യു​മെ​ന്ന് ഇ​രു​വ​രും കു​റ്റ​പ്പെ​ടു​ത്തി.. അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യം ന​ല്‍​കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണം.

വീ​ട് ഇ​ല്ലാ​ത്ത സ​ന​ല്‍​കു​മാ​റി​ന് ഗാ​ന്ധ്രി​ഗ്രാം പ​ദ്ധ​തി പ്ര​കാ​രം വീ​ട് നി​ർ​മി​ച്ചു ന​ൽ​കാ​ൻ നാ​ലു ല​ക്ഷം രൂ​പ​യു​ടെ ധ​ന​സ​ഹാ​യം ര​മേ​ശ് ചെ​ന്നി​ത്ത​ല പ്ര​ഖ്യാ​പി​ച്ചുപ്ര​തി​പ​ക്ഷ നേ​താ​വി​നോ​ടൊ​പ്പം ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ്, ആ​ന്‍റോ ആ​ന്‍റ​ണി എം​പി, മു​ൻ എം​എ​ൽ​എ ജോ​സ​ഫ് എം.​പു​തു​ശേ​രി, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ആ​ർ. ജ​യ​കു​മാ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​തീ​ഷ് ചാ​ത്ത​ങ്ക​രി, കെ​പി​സി​സി നി​ർ​വാ​ഹ​ക​സ​മി​തി​യം​ഗം പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ, ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ചെ​റി​യാ​ൻ ക​ൽ​പ​ക​വാ​ടി, സു​രേ​ഷ് കോ​ശി, ജി​ല്ലാ, ബ്ലോ​ക്ക്കോ​ൺ​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ൾ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ‌