ഏ​ഴി​ക്കാ​ട് കോ​ള​നി​യു​ടെ പു​ന​ര്‍​നി​ര്‍​മാ​ണം: ന​ട​പ​ടി​ക​ള്‍ അ​ന്തി​മ​ഘ​ട്ട​ത്തി​ല്‍‌
Monday, January 21, 2019 10:55 PM IST
‌പ​ത്ത​നം​തി​ട്ട: പ്ര​ള​യം വ​രു​ത്തി​യ സ​ര്‍​വ​നാ​ശ​ത്തി​ന്‍റെ നേ​ര്‍​ചി​ത്ര​മാ​യി​രു​ന്നു ആ​റ​ന്മു​ള​യി​ലെ ഏ​ഴി​ക്കാ​ട് കോ​ള​നി. കേ​ര​ള​ത്തി​ലെ ര​ണ്ടാ​മ​ത്തെ വ​ലി​യ പ​ട്ടി​ക​ജാ​തി കോ​ള​നി​യാ​ണ് ഏ​ഴി​ക്കാ​ട്.
ര​ണ്ടാ​യി​ര​ത്തി​ല​ധി​കം ആ​ളു​ക​ളാ​ണ് ക​ര​ക​യ​റാ​ന്‍ വ​ഴി​യി​ല്ലാ​തെ ദു​രി​ത​ക്ക​യ​ത്തി​ല​ക​പ്പെ​ട്ട​ത് കോ​ള​നി​യി​ലെ 51 വീ​ടു​ക​ളാ​ണ് പൂ​ര്‍​ണ​മാ​യും പ്ര​ള​യ​ത്തി​ല്‍ ത​ക​ര്‍​ന്ന് പോ​യ​ത്. 75 ശ​ത​മാ​നം നാ​ശം സം​ഭ​വി​ച്ച 17 വീ​ടു​ക​ളും, 74 ശ​ത​മാ​നം നാ​ശം സം​ഭ​വി​ച്ച 77 വീ​ടു​ക​ളും, 59 ശ​ത​മാ​നം നാ​ശം സം​ഭ​വി​ച്ച 201 വീ​ടു​ക​ളും, 29 ശ​ത​മാ​നം നാ​ശം സം​ഭ​വി​ച്ച 175 വീ​ടു​ക​ളും, 15 ശ​ത​മാ​നം നാ​ശം സം​ഭ​വി​ച്ച 135 വീ​ടു​ക​ളും ഇ​വി​ടെ​യു​ണ്ട്. ഏ​ഴി​ക്കാ​ട് കോ​ള​നി​യെ പു​ന​ര്‍​നി​ര്‍​മി​ക്കു​ന്ന​തി​നാ​യി സ​ര്‍​ക്കാ​രി​നൊ​പ്പം കൈ​കോ​ര്‍​ത്ത് മ​റ്റ് സം​ഘ​ട​ന​ക​ളും പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.
സ​ര്‍​ക്കാ​ര്‍ നേ​രി​ട്ട് എ​ട്ട് വീ​ടു​ക​ളും സ​ഹ​ക​ര​ണ​വ​കു​പ്പ് ഒ​രു വീ​ടും മ​റ്റൊ​രു സം​ഘ​ട​ന 10 വീ​ടും, മു​തത്തൂറ്റ് ഗ്രൂ​പ്പ് ഒ​രു വീ​ടും ഡോ.​എം​എ​സ്. സു​നി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ര​ണ്ട് വീ​ടു​ക​ളും, കൊ​ല്ലം സ​ഹൃ​ദ​യ ക്ല​ബ് ഒ​രു വീ​ടും ശ​താ​ന​ന്ദ ആ​ശ്ര​മം മൂ​ന്നു വീ​ടു​ക​ളും, പ​ണി​തു​ന​ല്‍​കു​ന്നു​ണ്ട്.
റെ​ഡ്ക്രോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 19 വീ​ടു​ക​ള്‍​ക്കു​ള്ള നി​ർ​ദേ​ശം ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് ന​ല്‍​കി ക​ഴി​ഞ്ഞു.
ഒ​രു വീ​ടി​ന് നാ​ല് ല​ക്ഷം രൂ​പ​യാ​ണ് സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.
15 ശ​ത​മാ​നം ന​ശി​ച്ച വീ​ടു​ക​ള്‍​ക്ക് 10000 രൂ​പ​യും 29 ശ​ത​മാ​നം നാ​ശം സം​ഭ​വി​ച്ച വീ​ടു​ക​ള്‍​ക്ക് 60000 രൂ​പ​യും 59 ശ​ത​മാ​നം നാ​ശം സം​ഭ​വി​ച്ച വീ​ടു​ക​ള്‍​ക്ക് 1.25 ല​ക്ഷ​വും 74 ശ​ത​മാ​നം വ​രെ ന​ശി​ച്ച​വ​ര്‍​ക്ക് ര​ണ്ട​ര​ല​ക്ഷം വ​രെ​യാ​ണ് ന​ല്‍​കു​ന്ന​ത്. ‌