ശീ​ത​കാ​ല പ​ച്ച​ക്ക​റി കൃ​ഷി വി​ള​വെ​ടു​പ്പു​ന​ട​ത്തി ‌‌
Monday, January 21, 2019 10:55 PM IST
അ​ടൂ​ർ: മാ​ന്തു​ക ഗ​വ​ൺ​മെ​ന്‍റ് യു​പി സ്‌​കൂ​ളി​ല്‍ ശീ​ത​ക്കാ​ല പ​ച്ച​ക്ക​റി കൃ​ഷി വി​ള​വെ​ടു​പ്പു​ന​ട​ത്തി. കാ​ബേ​ജ്, ത​ക്കാ​ളി ചീ​ര, വെ​ണ്ട, മ​ത്ത​ന്‍, വെ​ള്ള​രി, മു​ള​ക്, വ​ഴു​ത​നം എ​ന്നീ ഇ​ന​ങ്ങ​ളാ​ണ് സ്‌​കൂ​ള്‍ കൃ​ഷി​ത്തോ​ട്ട​ത്തി​ല്‍ ന​ട്ട​ത്. വി​ഷ ര​ഹി​ത പ​ച്ച​ക്ക​റി സ്‌​കൂ​ള്‍ ഉ​ച്ച​ഭ​ക്ഷ​ണ പ​രി​പാ​ടി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​ച്ച​ക്ക​റി കൃ​ഷി ആ​രം​ഭി​ച്ച​ത്.
കു​ള​ന​ട കൃ​ഷി ഭ​വ​ന്‍റെ​യും സ്‌​കൂ​ള്‍ കാ​ര്‍​ഷി​ക ക്ല​ബ്ബി​ന്റെ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ് കൃ​ഷി ന​ട​ത്തി​യ​ത്. കൃ​ഷി​ഭ​വ​ന്‍ ല​ഭ്യ​മാ​മാ​ക്കി​യ വി​ത്തു​ക​ളും ജൈ​വ​വ​ള​വും ജൈ​വ കീ​ട​നാ​ശി​നി​യു​മാ​ണ് ഉ​പ​യോ​ഗി​ച്ച​ത്. വി​ള​വെ​ടു​പ്പു​ത്സ​വം കു​ള​ന​ട കൃ​ഷി ഓ​ഫീ​സ​ര്‍ ന​സീ​റ​ബീ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.