പത്തനംതിട്ട: കാട്ടുമൃഗങ്ങളുടെ ആക്രമണങ്ങളിൽ നിന്നു കർഷകരെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള കർഷക യൂണിയനും കേരള കോണ്‍ഗ്രസ് -എം സാംസ്കാരവേദിയും സംയുക്തമായി 10000 കർഷകരുടെ ഒപ്പുശേഖരിച്ചു പ്രധാനമന്ത്രിക്കു സമർപ്പിക്കും.
കർഷകരെ സംരക്ഷിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ മുന്നോട്ടുവരണമെന്ന് ഒപ്പുശേഖരണം ഉദ്ഘാടനം ചെയ്ത ഓർത്തഡോക്സ് സഭ തുന്പമണ്‍ ഭദ്രാസനാധിപൻ കുര്യാക്കോസ് മാർ ക്ലീമിസ് മെത്രാപ്പോലീത്ത പറഞ്ഞു.
സാംസ്കാരവേദി ചെയർമാൻ ഡോ.വർഗീസ് പേരയിൽ അധ്യക്ഷത വഹിച്ചു.
പ്രഫ.ഡി.കെ. ജോണ്‍, ഏബ്രഹാം കലമണ്ണിൽ, വൈ. രാജൻ, മനോജ് മാത്യു, ബാബു വർഗീസ്, ആലിച്ചൻ ആറൊന്നിൽ, പി.കെ. ജേക്കബ്, വർഗീസ് കരിക്കലാൻ, തന്പി കുന്നുകണ്ടം, ദീപു ഉമ്മൻ, തോമസ് മാത്യു, സ്റ്റാൻലി ചള്ളയ്ക്കൽ, തോമസ് കുമ്മണ്ണൂർ, ആനി സജി, സാം മാത്യു എന്നിവർ പ്രസംഗിച്ചു.