നി​ര​ണം സെ​ന്‍റ് മേ​രീ​സ് സ്കൂ​ൾ ശ​താ​ബ്ദി ഉ​ദ്ഘാ​ട​നം ഇ​ന്ന് ‌‌
Monday, January 21, 2019 10:56 PM IST
തി​രു​വ​ല്ല: നി​ര​ണം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ശ​താ​ബ്ദി ആ​ഘോ​ഷം ഇ​ന്നു രാ​വി​ലെ പ​ത്തി​ന് നി​ര​ണം വ​ലി​യ പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും.
ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ നി​ര​ണം ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ ​യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റ​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ക്നാ​നാ​യ സ​ഭ മെ​ത്രാ​പ്പോ​ലീ​ത്ത കു​റി​യാ​ക്കോ​സ് മാ​ർ ഗ്രീ​ഗോ​റി​യോ​സ് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ആ​ന്‍റോ ആ​ന്‍റ​ണി എം​പി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. മാ​ത്യു ടി. ​തോ​മ​സ് എം​എ​ൽ​എ ശ​താ​ബ്ദി സ​മാ​പ​ന​സ​ന്ദേ​ശം ന​ൽ​കും. ശ​താ​ബ്ദി സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ വി​ജ​യ​ത്തി​നാ​യി ഫാ. ​വ​ർ​ഗീ​സ് മാ​ത്യു, കെ. ​ഫി​ലി​പ്പ് വ​ർ​ഗീ​സ്, റെ​ജി ക​ണി​യാം​ക​ണ്ട​ത്തി​ൽ, സെ​ലി​ൻ ജോ​സ​ഫ്, ശ്യാ​മ ശ​ശി​ധ​ര​ൻ, ബോ​ബ​ൻ തോ​മ​സ് എ​ന്നി​വ​രു​ടെ നേ​ത്യ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ക​മ്മി​റ്റി പ്ര​വ​ർ​ത്തി​ക്കു​ന്നു.‌