ഏ​റ​ത്ത് സി​പി​എം അം​ഗം കോ​ൺ​ഗ്ര​സ് പി​ന്തു​ണ​യി​ൽ പ്ര​സി​ഡ​ന്‍റ് ‌
Monday, January 21, 2019 10:56 PM IST
അ​ടൂ​ർ: ഏ​റ​ത്ത് പ​ഞ്ചാ​യ​ത്തി​ൽ സി​പി​എം പ​ഞ്ചാ​യ​ത്തം​ഗം കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ യോ​ടെ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. സി​പി​എ​മ്മി​ലെ ഷൈ​ലാ റെ​ജി​യാ​ണ് കോ​ൺ​ഗ്ര​സ് പി ​ന്തു​ണ​യോ​ടെ പ്ര​സി​ഡ​ന്‍റാ​യ​ത്. ഉ​ച്ച​ക​ഴി​ഞ്ഞു ന​ട​ന്ന വൈ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ലെ ഷൈ​ലേ​ന്ദ്ര​നാ​ഥ് സി​പി​എ​മ്മി​ലെ ര​ണ്ടം​ഗ​ങ്ങ​ളു​ടെ കൂ​ടി പി​ന്തു​ണ​യി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഏ​ഴി​നെ​തി​രെ ഒ​ന്പ​ത് വോ​ട്ടു​ക​ൾ​ക്കാ​ണ് ഇ​രു​വ​രും വി​ജ​യി​ച്ച​ത്.സി​പി​എം ഭ​രി​ച്ചി​രു​ന്ന ഏ​റ​ത്ത് പ​ഞ്ചാ​യ​ത്തി​ൽ സി​പി​എ​മ്മി​ലെ ര​ണ്ടം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ​യോ​ടെ സി​പി​എം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സ​ന്ന വി​ജ​യ​കു​മാ​റി​നെ കോ​ൺ​ഗ്ര​സ് അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ലൂ​ടെ പു​റ​ത്താ​ക്കി​യ​തി​നെ തു​ട​ർ​ന്നാ​ണ് പ്ര ​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.
ഇ​ന്ന​ലെ രാ​വി​ലെ 11ന് ​പ​ഞ്ചാ​യ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ലാ​യി​രു ന്നു ​തെ​ര​ഞ്ഞെ​ടു​പ്പ്. വോ​ട്ടെ​ടു​പ്പി​നും പ്ര​ഖ്യാ​പ​ന​ത്തി​നും​ശേ​ഷം പ്ര​സി​ഡ​ന്‍റി​ന്‍റെ സ​ത്യ​പ്ര​തി ജ്ഞ​യും ന​ട​ന്നു.ഷൈ​ലാ റെ​ജി​യു​ടെ പേ​ര് കോ​ൺ​ഗ്ര​സി​ലെ ഷൈലേ​ന്ദ്ര​നാ​ഥ് നി​ർ​ദേ​ശി​ച്ചു. കോ​ൺ​ഗ്ര​സി​ലെ വ​ത്സ​മ്മ സു​കു​മാ​ര​ൻ പി​ന്തു​ണ​ച്ചു. എ​ൽ​ഡി​എ​ഫി​ന്‍റെ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യാ​യി സ​ര​സ്വ​തി​യു​ടെ പേ​ര് സി​പി​ഐ​യി ലെ ​രാ​ജേ​ഷ് നി​ർ​ദേ​ശി​ക്കു​ക​യും റ്റി.​ഡി.​സ​ജി പി​ന്താ​ങ്ങു​ക​യും ചെ​യ്തു.
ബി​ജെ​പി അം​ഗം അ​ജി​ത്ത് വോ​ട്ടെ​ടു​പ്പി​ൽ നി​ന്നും വി​ട്ട് നി​ന്നു.സി​പി​എ​മ്മി​ലെ റ്റി.​ഡി.​സ​ജി​ക്ക് ഏ​ഴ് വോ​ട്ട് ല​ഭി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് കോ​ൺ​ഗ്ര​സി​ലെ ഷൈ​ലേ​ന്ദ്ര​നാ​ഥി​ന്‍റെ പേ​ര് ഷെ​ല്ലി ജി.​ജോ​ൺ നി​ർ​ദേ​ശി​ക്കു​ക​യും റ്റി.​സി.​രാ​മ​ൻ പി​ന്താ​ങ്ങു​ക​യും ചെ​യ്തു.
സി​പി​എ​മ്മി​ലെ റ്റി.​ഡി.​സ​ജി​യു​ടെ പേ​ര് ആ​ർ.​സ​ര​സ്വ​തി നി​ർ​ദേ​ശി​ച്ചു. സു​ജാ സാ​നു പി​ന്താ​ങ്ങി. സി​പി​എ​മ്മി​ന് ഭ​ര​ണം ല​ഭി​ച്ച ഏ​റ​ത്ത് പ​ഞ്ചാ​യ​ത്തി​ൽ മു​ൻ ധാ​ര​ണ പ്ര​കാ​രം കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും ഒ​ഴി​ഞ്ഞ് കൊ​ടു​ക്കാ​ൻ പ്ര​സി​ഡ​ന്‍റ് പ്ര​സ​ന്ന വി​ജ​യ​കു​മാ​ർ ത​യാ​റാ​കാ​തി​രു​ന്ന​തോ​ടെ​യാ​ണ് പാ​ർ​ട്ടി​ക്കു​ള്ളി​ൽ പ്ര​ശ്ന​ങ്ങ​ളു​ട​ലെ​ടു​ത്തി​രു​ന്നു. തു​ട​ർ​ന്ന് സി​പി​എ​മ്മി​ലെ ര​ണ്ടം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ​യോ​ടെ കോ​ൺ​ഗ്ര​സ് അ​വി​ശ്വാ​സ പ്ര​മേ​യം കൊ​ണ്ടു​വ​ന്നു.
ധാ​ര​ണ പ്ര​കാ​രം പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ര​ണ്ട​ര​വ​ർ​ഷം വീ​തം പ്ര​സ​ന്ന വി​ജ​യ​കു​മാ​റി​നും ഷൈ​ലാ റെ​ജി​ക്കും ന​ല്കാ​നാ​യി​രു​ന്നു പാ​ർ​ട്ടി തീ​രു​മാ​നം.
മൂ​ന്ന് വ​ർ​ഷ​മാ​യി​ട്ടും നി​ല​വി​ലു​ള്ള പ്ര​സി​ഡ​ന്‍റ് രാ​ജി​വ​യ്ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ സി​പി​എം ഏ​രി​യാ നേ​തൃ​ത്വം പ്ര​സ​ന്ന വി​ജ​യ​കു​മാ​റി​നോ​ടു രാ​ജി​വ​യ്ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
പാ​ർ​ട്ടി നി​ർ​ദേ​ശി​ച്ചി​ട്ടും രാ​ജി​വ​യ്ക്കാ​ൻ ത​യാ​റാ​കാ​തി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​സി​ഡ​ന്‍റി​നെ​തി​രെ യു​ഡി​എ​ഫ് കൊ​ണ്ടു വ​ന്ന അ​വി​ശ്വാ​സ പ്ര​മേ​യ​ത്തെ ര​ണ്ട് സി​പി​എം അം​ഗ​ങ്ങ​ൾ പി​ന്തു​ണ​ച്ച​ത്. പ്ര​സി​ഡ​ന്‍റി​നെ​തി​രെ അ​വി​ശ്വാ​സം വ​ന്ന​തി​നേ തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റ്റി.​ഡി.​സ​ജി​ക്കെ​തി​രെ​യും അ​വി​ശ്വാ​സം കൊ​ണ്ടു​വ​ന്നെ​ങ്കി​ലും സ​ജി​സ്ഥാ​നം നേ​ര​ത്തെ രാ​ജി​വ​ച്ചി​രു​ന്നു. 17 അം​ഗ പ​ഞ്ചാ​യ​ത്ത് സ​മി​തി​യി​ൽ സി​പി​എ​മ്മി​ന് എ​ട്ടും സി​പി​ഐ​യ്ക്ക് ഒ​രം​ഗ​വും യു​ഡി​എ​ഫി​ന് ഏ​ഴം​ഗ​ങ്ങ​ളും ബി​ജെ​പി​യ്ക്ക് ഒ​രം​ഗ​വു​മാ​ണു​ള്ള​ത്.
പു​റ​മ​റ്റ​ത്ത് വി​നീ​ത് കു​മാ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് ‌‌
കോ​ഴ​ഞ്ചേ​രി: പു​റ​മു​റ്റം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റാ​യി കോ​ൺ​ഗ്ര​സി​ലെ വി​നീ​ത് കു​മാ​ർ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 13 അം​ഗ ഭ​ര​ണ​സ​മി​തി​യി​ൽ യു​ഡി​എ​ഫ് - ഒ​ന്പ​ത്, എ​ൽ​ഡി​എ​ഫ് നാ​ല് എ​ന്നി​ങ്ങ​നെ​യാ​ണ് ക​ക്ഷി​നി​ല.
എ​ൽ​ഡി​എ​ഫി​ൽ ര​ണ്ടു പേ​ർ മാ​ത്ര​മേ ഹാ​ജ​രാ​യു​ള്ളൂ. സി​പി​എ​മ്മി​ലെ പ്ര​സാ​ദ് ശ​സ്ത്ര​ക്രി​യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ശു​പ​ത്രി​യി​ലാ​ണ്.
സി​പി​ഐ​യി​ലെ സ​ജി ചാ​ക്കോ​യാ​ക​ട്ടെ വൈ​കി​യാ​ണ് എ​ത്തി​യ​ത്. കോ​ണ​ൺ​ഗ്ര​സി​ലെ ഈ​പ്പ​ൻ പോ​ളും വൈ​കി​യാ​ണ് എ​ത്തി​യ​ത്. കോ​ൺ​ഗ്ര​സ് ധാ​ര​ണ പ്ര​കാ​രം രാ​ജു പു​ളി​മൂ​ട് വൈ​സ് പ്ര​സി​ഡ​ന്‍റു സ്ഥാ​നം രാ​ജി​വ​ച്ച ഒ​ഴി​വി​ലാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ്. ‌‌