വ​ട​ശേ​രി​ക്ക​ര​യി​ൽ പ്ര​സി​ഡ​ന്‍റി​നെ​തി​രെ അ​വി​ശ്വാ​സ നോ​ട്ടീ​സ് ന​ൽ​കി ‌
Monday, January 21, 2019 10:56 PM IST
റാ​ന്നി: ഡി​സി​സി നി​ർ​ദേ​ശം ലം​ഘി​ച്ച് അ​ധി​കാ​ര​ത്തി​ൽ തു​ട​രു​ന്ന വ​ട​ശേ​രി​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ണി​യാ​ർ രാ​ധാ​കൃ​ഷ്ണ​നെ​തി​രെ സ്വ​ന്തം പാ​ർ​ട്ടി അം​ഗ​ങ്ങ​ൾ ഒ​പ്പി​ട്ട അ​വി​ശ്വാ​സ നോ​ട്ടീ​സ് ന​ൽ​കി.
15 അം​ഗ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ൽ കോ​ണ്‍​ഗ്ര​സി​ലെ ആ​റം​ഗ​ങ്ങ​ളാ​ണ് മ​ണി​യാ​ർ രാ​ധാ​കൃ​ഷ്ണ​നെ​തി​രെ​യു​ള്ള അ​വി​ശ്വാ​സ നോ​ട്ടീ​സി​ൽ ഒ​പ്പു​വ​ച്ചി​ട്ടു​ള്ള​ത്.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് ഇ​ന്ന​ലെ​യാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. എ​ട്ടം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ​യി​ൽ മാ​ത്ര​മേ അ​വി​ശ്വാ​സം പാ​സാ​കൂ​ക​യു​ള്ളൂ.
പാ​ർ​ട്ടി ധാ​ര​ണ​പ്ര​കാ​രം മൂ​ന്നു​വ​ർ​ഷം കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി രാ​ധാ​കൃ​ഷ്ണ​ൻ രാ​ജി​വ​യ്ക്കാ​ൻ ത​യാ​റാ​കാ​തെ വ​ന്ന​താ​ണ് അ​വി​ശ്വാ​സ​ത്തി​നു കാ​ര​ണ​മാ​യ​ത്.
എ​ട്ടം​ഗ​ങ്ങ​ളു​ള്ള കോ​ണ്‍​ഗ്ര​സി​ൽ രാ​ധാ​കൃ​ഷ്ണ​നെ കൂ​ടാ​തെ ഒ​രു അം​ഗ​ത്തി​ന്‍റെ പി​ന്തു​ണ കൂ​ടി ഒൗ​ദ്യോ​ഗി​ക​പ​ക്ഷ​ത്തി​ന് ഉ​റ​പ്പാ​ക്കേ​ണ്ട​തു​ണ്ട്.മ​റു​പ​ക്ഷ​ത്ത് സി​പി​എ​മ്മി​ന് മൂ​ന്നം​ഗ​ങ്ങ​ളും ഒ​രു സി​പി​എം സ്വ​ത​ന്ത്ര​യും ര​ണ്ട് ബി​ജെ​പി അം​ഗ​ങ്ങ​ളും മ​റ്റൊ​രു സ്വ​ത​ന്ത്രാം​ഗ​വു​മാ​ണു​ള്ള​ത്. ‌