‌ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ്: ക​മ്മീ​ഷ​ന്‍റെ അ​ന്തി​മ തീ​രു​മാ​ന​ത്തി​നു വി​ധേ​യം ‌
Monday, January 21, 2019 10:56 PM IST
‌ മ​ല്ല​പ്പ​ള്ളി: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്കു ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് വൈ​സ് പ്ര​സി​ഡ​ന്‍റി​നെ​തി​രെ​യു​ള്ള കൂ​റു​മാ​റ്റ കേ​സി​ന്‍റെ അ​ന്തി​മ​തീ​രു​മാ​ന​ത്തി​നു വി​ധേ​യ​മാ​യി​രി​ക്കു​മെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്. കെ. ​ദി​നേ​ശ് കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​വി​പ്പു ലം​ഘി​ച്ച് എ​ൽ​ഡി​എ​ഫി​നൊ​പ്പം ചേ​ർ​ന്ന് പ്ര​സി​ഡ​ന്‍റി​നെ​തി​രെ​യു​ള്ള അ​വി​ശ്വാ​സ​ത്തെ പി​ന്തു​ണ​യ്ക്കു​ക​യും വൈ​സ് പ്ര​സി​ഡ​ൻ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക​യും ചെ​യ്ത​ത് കൂ​റു​മാ​റ്റ നി​രോ​ധ​ന നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രു​മെ​ന്നും അ​ദ്ദേ​ഹ​ത്തെ അ​യോ​ഗ്യ​നാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കു​ഞ്ഞു​കോ​ശി പോ​ളാ​ണ് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.
കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​അം​ഗം കൂ​ടി​യാ​യ കു​ഞ്ഞു​കോ​ശി പോ​ൾ ദി​നേ​ശി​നെ​തി​രെ ന​ൽ​കി​യി​ട്ടു​ള്ള കേ​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഫെ​ബ്രു​വ​രി 12നു ​വാ​ദം കേ​ൾ​ക്കു​ക​യാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി​ക​ളി​ൽ തീ​ർ​പ്പു​ണ്ടാ​കാ​ൻ വൈ​കു​മെ​ന്ന​തി​നാ​ൽ കു​ഞ്ഞു​കോ​ശി പോ​ൾ ഹൈ​ക്കോ​ട​തി​യെ​യും സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.
പ​രാ​തി​യി​ന്മേ​ലു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ എ​ത്ര​യും വേ​ഗം പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്നും പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ൾ​പ്പെ​ടെ ഇ​തു സം​ബ​ന്ധി​ച്ച് എ​ന്തു പു​രോ​ഗ​തി​ക​ളു​ണ്ടാ​യാ​ലും അ​തു തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ അ​ന്തി​മ തീ​രു​മാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്ക​ണ​മെ​ന്നും ജ​സ്റ്റീ​സ് ഷാ​ജി പി. ​ചാ​ലി ഉ​ത്ത​ര​വി​ട്ടു. നേ​ര​ത്തെ കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലും സ​മാ​ന​വി​ഷ​യ​ത്തി​ൽ ഹൈ​ക്കോ​ട​തി​യി​ൽ​നി​ന്ന് ഇ​തേ ഉ​ത്ത​ര​വാ​ണു​ണ്ടാ​യ​ത്. ‌