സ​ർ​ക്കാ​ർ സ​ഹാ​യം ഉ​റ​പ്പാ​ക്ക​ണം: ഡി​സി​സി ‌
Monday, January 21, 2019 10:57 PM IST
‌പ​ത്ത​നം​തി​ട്ട: അ​പ്പ​ർ​കു​ട്ട​നാ​ട്ടി​ലെ പെ​രി​ങ്ങ​ര​യി​ൽ പാ​ട​ത്ത് കീ​ട​നാ​ശി​നി ത​ളി​ച്ച ശേ​ഷം ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട് മ​രി​ച്ച മ​ത്താ​യി ഈ​ശോ​യു​ടെ​യും സ​ന​ൽ കു​മാ​റി​ന്‍റെ​യും കു​ടും​ബ​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​ക​ണ​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് ആ​വ​ശ്യ​പ്പെ​ട്ടു.
സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന ഇ​രു​വ​രു​ടെ​യും കു​ടും​ബ​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.
മ​രി​ച്ച ഇ​രു​വ​ർ​ക്കും ച​ങ്ങ​നാ​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ മ​തി​യാ​യ ചി​കി​ത്സ ല​ഭി​ച്ചി​ല്ലെ​ന്ന​തി​നെ കു​റി​ച്ചും അ​മി​ത​മാ​യി കീ​ട​നാ​ശി​നി​ക​ൾ വ്യാ​പാ​രി​ക​ൾ വി​ത​ര​ണം ചെ​യ്ത​തി​നെ കു​റി​ച്ചും അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ബാ​ബു ജോ​ർ​ജ് ആ​വ​ശ്യ​പ്പെ​ട്ടു. ‌