വി​ശ്വാ​സ​വി​ഷ​യ​ങ്ങ​ളി​ലെ പ​ക്ഷം​ചേ​ര​ലി​നു പി​ന്നി​ൽ വോ​ട്ടു​ബാ​ങ്ക് രാ​ഷ്ട്രീ​യം: എം​സി​എ ‌
Monday, January 21, 2019 10:57 PM IST
പ​ത്ത​നം​തി​ട്ട: വി​ശ്വാ​സ വി​ഷ​യ​ങ്ങ​ളി​ൽ രാ​ഷ്ടീ​യ​ക​ക്ഷി​ക​ൾ പ​ക്ഷം ചേ​രു​ന്ന​ത് വോ​ട്ട്ബാ​ങ്ക് ല​ക്ഷ്യം വ​ച്ചാ​ണെ​ന്ന യാ​ഥാ​ർ​ഥ്യം സ​മു​ദാ​യ നേ​തൃ​ത്വ​ങ്ങ​ൾ തി​രി​ച്ച​റി​യ​ണ​മെ​ന്ന് മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ (എം​സി​എ) രൂ​പ​താ വാ​ർ​ഷി​ക സ​മ്മേ​ള​നം. ജാ​തി-​മ​ത വി​ഭാ​ഗ​ങ്ങ​ളി​ലെ ആ​ഭ്യ​ന്ത​ര പ്ര​ശ്ന​ങ്ങ​ളു​ടെ​യും ആ​ചാ​ര​ങ്ങ​ളു​ടെ​യും പേ​രി​ൽ മു​ത​ലെ​ടു​പ്പി​ന് അ​വ​സ​രം തേ​ടു​ക​യാ​ണ് ഇ​ക്കൂ​ട്ട​രെ​ന്ന് സ​മ്മേ​ള​നം ആ​രോ​പി​ച്ചു.
എ​യ്ഡ​ഡ് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ നി​യ​മ​ന അം​ഗീ​കാ​ര​ത്തി​ന്മേ​ലു​ള്ള സ​ർ​ക്കാ​ർ ക​ട​ന്നു​ക​യ​റ്റം ന്യൂ​ന​പ​ക്ഷാ​വ​കാ​ശ​ത്തി​ന്മേ​ലു​ള്ള കൈ​ക​ട​ത്ത​ലാ​ണെ​ന്നും പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളു​ടെ പേ​രി​ൽ ഞാ​യ​റാ​ഴ്ച​ക​ൾ പ്ര​വൃ​ത്തി ദി​ന​മാ​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​തെ​ന്നും സ​മ്മേ​ള​നം കു​റ്റ​പ്പെ​ടു​ത്തി. വാ​ർ​ഷി​ക സ​മ്മേ​ള​നം ഡോ. ​സാ​മു​വ​ൽ മാ​ർ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്തു.
പൊ​തു​സ​മൂ​ഹ​ത്തി​ൽ സ​ഭ​യു​ടെ മു​ഖം ഫ​ല​പ്ര​ദ​മാ​യി പ്ര​തി​ഫ​ലി​പ്പി​ക്കു​ക​യെ​ന്ന ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ് അ​ൽ​മാ​യ​ർ​ക്കു​ള്ള​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
എം​സി​എ രൂ​പ​ത പ്ര​സി​ഡ​ന്‍റ് ചെ​റി​യാ​ൻ ചെ​ന്നീ​ർ​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രൂ​പ​ത വി​കാ​രി ജ​ന​റ​ാൾ മോ​ൺ. ജോ​സ​ഫ് കു​രു​മ്പി​ലേ​ത്ത്, കെ​സി​എ​ഫ് പ്ര​സി​ഡ​ന്‍റ് പി.​കെ.​ജോ​സ​ഫ്, എം​സി​എ സ​ഭാ​ത​ല ട്ര​ഷ​റ​ർ സ​ണ്ണി ജോ​ർ​ജ് കൊ​ട്ടാ​ര​ത്തി​ൽ, രൂ​പ​ത ആ​ത്മീ​യ ഉ​പ​ദേ​ഷ്ടാ​വ് ഫാ.​ജോ​ർ​ജ് മാ​ത്യു, ഫാ.​ഡോ.​മാ​ത്യു ആ​ന്‍റോ ക​ണ്ണം​കു​ളം, രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി തോ​മ​സ് ഏ​ബ്ര​ഹാം, പി.​ജെ.​ഗീ​വ​ർ​ഗീ​സ്, ഷീ​ജ ഏ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
രൂ​പ​താ ഭാ​ര​വാ​ഹി​ക​ളാ​യി തോ​മ​സ് തു​ണ്ടി​യ​ത്ത് - പ്ര​സി​ഡ​ന്‍റ്, തോ​മ​സ് ഏ​ബ്ര​ഹാം, മാ​ത്യു കെ.​തോ​മ​സ്, ഉ​ഷാ മാ​ത്യു - വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, ജോ​സ് മാ​ത്യു - ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ടി.​ജി. ജോ​യി​ക്കു​ട്ടി, ടി.​എ.​രാ​ജു, നി​ർ​മ്മ​ല ജ​യിം​സ് - സെ​ക്ര​ട്ട​റി​മാ​ർ, വി​ൽ​സ​ൺ പാ​ല​വി​ള - ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ‌