ശാ​സ്ത്ര​മേ​ള​യു​മാ​യി കാ​തോ​ലി​ക്ക​റ്റ് കോ​ള​ജ് ഫി​സി​ക്സ് വി​ഭാ​ഗം ‌‌
Monday, January 21, 2019 10:57 PM IST
പ​ത്ത​നം​തി​ട്ട: കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് ഫി​സി​ക്സ് വി​ഭാ​ഗം സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി അ​ഖി​ല കേ​ര​ള ശാ​സ്ത്ര​മേ​ള സം​ഘ​ടി​പ്പി​ക്കും.
കോ​ള​ജി​ലെ പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ആ​ൻ​ഡ് റി​സ​ർ​ച്ച് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ഫി​സി​ക്സ് അ​മേ​രി​ക്ക​യി​ലെ ഇ​ൻ​റ​ർ​നാ​ഷ​ണ​ൽ സൊ​സൈ​റ്റി ഫോ​ർ ഒ​പ്റ്റി​ക്സ് ആ​ൻ​ഡ് ഫോ​ട്ടോ​ണി​ക്സു​മാ​യി (സ്പൈ) ​ചേ​ർ​ന്നാ​ണ് 24, 25 ദി​വ​സ​ങ്ങ​ളി​ൽ സ​യ​ൻ​സ് എ​ക്സ്പോ 2019 സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
ഫി​സി​ക്സ് വി​ഭാ​ഗ​ത്തി​ന്‍റെ ആ​ദ്യ മേ​ധാ​വി​യാ​യി​രു​ന്ന പ്ര​ഫ.​എ​ൻ.​ജി കു​ഞ്ഞ​ച്ച​ന്‍റെ സ്മ​ര​ണാ​ർ​ഥ​മു​ള്ള ശാ​സ്ത്ര​മേ​ള 24ന് ​കു​ര്യാ​ക്കോ​സ് മാ​ർ ക്ലീ​മി​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്യും. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​മാ​ത്യു പി. ​ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
കൂ​ടം​കു​ളം ആ​ണ​വ​നി​ല​യ​ത്തി​ലെ സ​യ​ൻ​റി​ഫി​ക് ഓ​ഫീ​സ​ർ എ.​വി. സ​തീ​ഷ് കു​മാ​ർ ക്ലാ​സ് ന​യി​ക്കും.
25 ന് ​ഉ​ച്ച​ക​ഴി​ഞ്ഞു 3.30 ന് ​സ​മാ​പ​ന സ​മ്മേ​ള​ന​വും സ​മ്മാ​ന​ദാ​ന​വും, നി​ത്യ​ജീ​വി​ത​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ശാ​സ്ത്ര​ത്തി​ന്‍റെ പ്ര​യോ​ഗം കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ക്കും. മ​ത്സ​ര​ങ്ങ​ളും പ്ര​ദ​ർ​ശ​ന​വും ഉ​ണ്ടാ​കും. പ്ര​മു​ഖ ശാ​സ്ത്ര​ജ്ഞ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തും. 25 നാ​ണ് പ്രോ​ജ​ക്ട് അ​വ​ത​ര​ണം. ഫോ​ൺ: 9495081227. ‌