ഗ​ർ​ഭി​ണി​യാ​യ ആ​ദി​വാ​സി യു​വ​തി പൊ​ള്ള​ലേ​റ്റു മ​രി​ച്ചു
Monday, January 21, 2019 11:04 PM IST
അ​ഗ​ളി: പൊ​ള്ള​ലേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗ​ർ​ഭി​ണി​യാ​യ ആ​ദി​വാ​സി യു​വ​തി മ​രി​ച്ചു. കാ​ര​ത്തൂ​ർ ഉൗ​രി​ലെ ന​ഞ്ച​ൻ - സ​രോ​ജ ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ ചി​ത്ര അ​നി​ൽ (26) ആ​ണ് മ​രി​ച്ച​ത്. ഇ​ക്ക​ഴി​ഞ്ഞ 18ന് ​രാ​വി​ലെ വീ​ട്ടി​നു​ള്ളി​ലാ​യി​രു​ന്നു അ​പ​ക​ടം. അ​പ​സ്മാ​ര ബാ​ധ​യെ തു​ട​ർ​ന്ന് അ​ടു​പ്പി​ലേ​ക്കു ക​മ​ഴ്ന്നു വീ​ണാ​ണ് പൊ​ള്ള​ലേ​റ്റ​ത്. പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കേ 20ന് ​വൈ​കു​ന്നേ​ര​മാ​യി​രു​ന്നു മ​ര​ണം. ഭ​ർ​ത്താ​വ്: അ​നി​ൽ. മ​ക​ൾ: റി​ൻ​ഷ.