അ​വ​ന​വ​ന് കഴിയുംവി​ധം മ​റ്റു​ള്ള​വ​രെയും ശ്ര​ദ്ധി​ച്ച് അ​നു​ഗ്ര​ഹജീ​വി​തം ന​യി​ക്ക​ണ​ം: മാര്‌ മ​ന​ത്തോ​ട​ത്ത്
Monday, January 21, 2019 11:05 PM IST
വ​ട​ക്ക​ഞ്ചേ​രി: അ​വ​ന​വ​ന് സാ​ധി​ക്കാ​വു​ന്ന വി​ധം മ​റ്റു​ള്ള​വ​രു​ടെ കാ​ര്യ​ങ്ങ​ളി​ൽ കൂ​ടി ശ്ര​ദ്ധി​ച്ച് അ​നു​ഗ്ര​ഹ പ്ര​ദ​മാ​യ ജീ​വി​തം ന​യി​ക്ക​ണ​മെ​ന്ന് പാ​ല​ക്കാ​ട് രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജേ​ക്ക​ബ്ബ് മ​ന​ത്തോ​ട​ത്ത് ഉ​ദ്ബോ​ധി​പ്പി​ച്ചു.

പാ​ല​ക്കു​ഴി​യി​ൽ ഡി.​എ​സ് ജെ (​ഡോ​ട്ടേ​ഴ്സ് ഓ​ഫ് സെ​ന്‍റ് ജോ​സ​ഫ് - യൗ​സേ​പ്പി​താ​വി​ന്‍റെ പു​ത്രി​മാ​ർ)​യു​ടെ രൂ​പ​ത​യി​ലെ ആ​ദ്യ​ത്തെ സ​ന്യാ​സ ഭ​വ​ന​ത്തി​ന്‍റെ കൂ​ദാ​ശ ശു​ശ്രൂ​ഷ​ക​ൾ​ക്കി​ടെ സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു ബി​ഷ​പ്പ്.

കേ​ര​ള​ത്തി​ലെ 18 രൂ​പ​ത​ക​ളി​ൽ പാ​ല​ക്കാ​ട് രൂ​പ​ത വി​ശ്വാ​സ കു​ടും​ബ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വാ​ണെ​ങ്കി​ലും പാ​ല​ക്കു​ഴി​യി​ലെ ഡി ​എ​സ് ജെ ​ഭ​വ​ന​ത്തോ​ടെ സ​ന്യാ​സി​നി ഭ​വ​ന​ങ്ങ​ളു​ടെ എ​ണ്ണം150 ആ​യെ​ന്ന് ബി​ഷ​പ്പ് പ​റ​ഞ്ഞു. സി​സ്റ്റ​ർ​മാ​രു​ടെ സാ​ന്നി​ധ്യ​വും പ്ര​വ​ർ​ത്ത​ന​വും ഇ​ട​വ​ക​ക​ളി​ലെ ആ​ത്മീ​യ കാ​ര്യ​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​കും. ചെ​റു​തും വ​ലു​തു​മാ​യി 127 ദേ​വാ​ല​യ​ങ്ങ​ൾ രൂ​പ​ത​യി​ലു​ണ്ടെ​ന്നും ബി​ഷ​പ്പ് കൂ​ട്ടി ചേ​ർ​ത്തു.

കൂ​ദാ​ശ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ബി​ഷ​പ്പി​നൊ​പ്പം ഫൊ​റോ​ന വി​കാ​രി റ​വ.​ഡോ.​സേ​വ്യ​ർ മാ​റാ​മ​റ്റം, പാ​ല​ക്കു​ഴി ഇ​ട​വ​ക വി​കാ​രി ഫാ.​തോ​മ​സ് കു​ഴു​ന്പി​ൽ സ​ഹ കാ​ർ​മ്മി​ക​രാ​യി. അ​ഞ്ചു​മു​ക്കി​ൽ സ​ന്യാ​സ ഭ​വ​ന​ത്തി​നാ​യി സൗ​ജ​ന്യ​മാ​യി സ്ഥ​ലം ന​ൽ​കി​യ വ​യ​ലി​ൽ തോ​മ​സ് ലീ​ലാ​മ്മ ദ​ന്പ​തി​ക​ളെ ബി​ഷ​പ്പ് പൊ​ന്നാ​ട അ​ണി​യി​ച്ച് അ​നു​മോ​ദി​ച്ചു.

ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ൽ ദ​ന്പ​തി​ക​ളാ​ണ് ഡി ​എ​സ് ജെ ​റീ​ജി​യ​ണ​ൽ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ജെ​സ്മേ​രി​ക്ക് കൈ​മാ​റി​യ​ത്. കെ​ട്ടി​ട​ത്തി​ന്‍റെ ആ​ർ​ക്കി​ടെ​ക്ട് മാ​ർ​ട്ടി​ൻ പു​തു​പ​റ​ന്പി​ലി​നേ​യും ബി​ഷ​പ്പ് പൊ​ന്നാ​ട​യ​ണി​യി​ച്ച് അ​ഭി​ന​ന്ദി​ച്ചു.​

പാ​ല​ക്കു​ഴി​യി​ലെ മു​ൻ വി​കാ​രി ഫാ.​ജി​മ്മി ആ​ക്കാ​ട്ട്, മ​ദ​ർ സി​സ്റ്റ​ർ ബെ​റ്റി, വൈ​ദീ​ക​ർ,മ​റ്റു സ​ന്യാ​സി​നി ഭ​വ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള സി​സ് റ്റേ​ഴ്സ്, ഇ​ട​വ​ക കൈ​ക്കാ​ര​ൻ·ാ​ർ, വി​വി​ധ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ, യു​വ​ജ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.​സ്നേ​ഹ​വി​രു​ന്നും ഒ​രു​ക്കി​യി​രു​ന്നു.