സൗ​ജ​ന്യ വൈ​ദ്യ​പ​രി​ശോ​ധ​ന​യും വ​സ്ത്ര​വി​ത​ര​ണവും
Monday, January 21, 2019 11:06 PM IST
ചി​റ്റൂ​ർ: ജ​ന​മൈ​ത്രി പോ​ലീ​സ് വി​ള​യോ​ടി ക​രു​ണ മെ​ഡി​ക്ക​ൽ കോ​ള​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ ന​ട​ന്ന സൗ​ജ​ന്യ വൈ​ദ്യ പ​രി​ശോ​ധ​ന​യും വ​സ്ത്ര​വി​ത​ര​ണ​വും ചി​റ്റൂ​ർ സി ​ഐ വി. ​ഹം​സ ഉ​ദ്ഘാ​ട​നം ചെ​യ്തു.
എ ​എ​സ് ഐ ​ന​ന്ദ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​രു​ണ മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ക്യാ​ന്പി​ൽ ചി​റ്റൂ​ർ ,കൊ​ഴി​ഞ്ഞാ​ന്പാ​റ , മീ​നാ​ക്ഷി​പു​രം എ​സ് സി- ​എ​സ് .ടി ​കോ​ള​നി​ക​ളി​ൽ നി​ന്നും 194 പേ​ർ പ​ങ്കെ​ടു​ത്തു. വി​വി​ധ വി​ഭാ​ഗം വി​ദ​ദ്ധ ഡോ​ക്ട​ർ​മാ​ർ രോ​ഗി​ക​ളെ പ​രി​ശോ​ധി​ച്ചു മ​രു​ന്നു​ക​ളും ന​ൽ​കി . ജ​ന​മൈ​ത്രി പോ​ലീ​സ് ശീ​ത​കാ​ല സം​ര​ക്ഷ​ണ വ​സ്ത്ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. കൂ​ടു​ത​ൽ അ​സു​ഖ​ബാ​ധി​ത രാ​യ അ​ഞ്ചു പേ​രെ കൂ​ടു​ത​ൽ ചി​കി​ത്സ​ക്കാ​യി ക​രു​ണ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.