മണ്ണാർക്കാട്:കേരള ഹയർ സെക്കന്ററി ടീച്ചേഴ്സ് യൂണിയൻ 18ാമത് സംസ്ഥാന സമ്മേളനം ഫെബ്രുവരി 28, മാർച്ച് 1,2 തീയ്യതികളിൽ മണ്ണാർക്കാട്ട് നടക്കും. സമ്മേളന പ്രഖ്യാപനവും സ്വാഗതസംഘം രൂപീകരണവും കുമരംപുത്തൂർ കല്ലടി ഹയർ സെക്കന്ററി സ്കൂളിൽ മുസ് ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കളത്തിൽ അബ്ദുള്ള ഉദ്ഘാടനം ചെയ്തു കെ.എച്ച്.എസ്.ടി.യു പ്രസിഡണ്ട് കെ.മുഹമ്മദ് ഇസ്മയിൽ അധ്യക്ഷനായി.
സ്വാഗതസംഘം രൂപീകരിച്ചു
പാലക്കാട്: യൂത്ത് കോണ്‍ഗ്രസ്സ് സൗത്ത് മണ്ഡഡലം കമ്മിറ്റിയുടെ സമ്മേളനത്തോടനുബന്ധിച്ച് സ്വാഗതസംഘ രൂപീകരണയോഗം നഗരസഭ കൗണ്‍സിലർ എ.ചെന്പകം ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡഡലം പ്രസിഡന്റ് കെ.ഷാക്കിർ അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് എം.എച്ച് നാസർ,മൈനോറിറ്റി കോണ്‍ഗ്രസ്സ് ജില്ലാ ചെയർമാൻ പി.എച്ച് മുസ്തഫ, കൗണ്‍സിലർ സുഭദ്ര, ബ്ലോക്ക് സെക്രട്ടറി എ.കൃഷ്ണൻ, വി.ആറുമുഖൻ, മൽസ്യത്തൊഴിലാളി കോണ്‍ഗ്രസ്സ് ജില്ലാ സെക്രട്ടറി താഹ, യൂത്ത് കോണ്‍ഗ്രസ്സ് ബ്ലോക്ക് സെക്രട്ടറിമാരായ മണ്‍സൂർ മണലാഞ്ചേരി, അനീഷ് പൂളക്കാട്, നൗഫൽ കള്ളിക്കാട്, അരുണ്‍ദാസ്, ഷെമീർ, ജയൻ, അൻസാരി, റഷീദ് കള്ളിക്കാട് തുടങ്ങിയവർ സംസാരിച്ചു.