സ്ത​നാ​ർ​ബു​ദ നി​ർ​ണ​യ ക്യാ​ന്പ്
Monday, January 21, 2019 11:06 PM IST
ശ്രീ​കൃ​ഷ്ണ​പു​രം: ശ്ര​മ​സം​ഘം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ടും​ബ​ശ്രി, റോ​ട്ട​റി ക്ല​ബ്, ജെ​സി​ഐ, പ​ഞ്ചാ​യ​ത്ത്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, മ​ഹാ​ത്മാ റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കൊ​ച്ചി​ൻ ക്യാ​ൻ​സ​ർ സൊ​സൈ​റ്റി ഇന്നു രാ​വി​ലെ 9 മു​ത​ൽ വൈ​കി​ട്ട് 5 വ​രെ സം​ഗീ​ത ശി​ൽ​പം ക​ല്യാ​ണ​മ​ണ്ഡ​പ​ത്തി​ൽ വെ​ച്ച് സൗ​ജ​ന്യ സ്ത​നാ​ർ​ബു​ദ നി​ർ​ണ​യ ക്യാ​ന്പ് ന​ട​ത്തും. ശ്ര​മ​സം​ഘം ട്ര​സ്റ്റി​ന്‍റെ സാ​മൂ​ഹ്യ സേ​വ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണി​ത്.15 മു​ത​ൽ 20 കൂ​ടി​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ കു​ടും​ബ​ശ്രി ഓ​ഫി​സി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യാ​മെ​ന്ന് ശ്ര​മ സം​ഘം സെ​ക്ര​ട്ട​റി കെ.​എ​സ്.​മ​ധു, പി.​എം.​ര​വീ​ന്ദ്ര​ൻ, സി ​ഡി എ​സ് അ​ധ്യ​ക്ഷ പി.​ഉ​ഷാ​റാ​ണി, എം.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, കെ.​കെ.​ഗോ​വി​ന്ദ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു. 9947873072, 9495356201