വി​വി​ധ ത​സ്തി​ക​ക​ളി​ൽ നി​യ​മ​നം
Monday, January 21, 2019 11:06 PM IST
പാ​ല​ക്കാ​ട്: ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പി​ൽ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ , നേ​ഴ്സ്, ഫി​സി​യോ തെ​റാ​പ്പി​സ്റ്റ് ത​സ്തി​ക​ക​ളി​ലേ​ക്ക് ദി​വ​സ വേ​ത​നം/​ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​നം. ഹ​ർ​ഷം പ​ദ്ധ​തി​യി​ലെ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ത​സ്തി​ക​യി​ലേ​ക്ക് ബി.​എ.​എം.​എ​സ്, മാ​ന​സി​കം (എം.​ഡി) ആ​യു​ഷ്യം പ​ദ്ധ​തി​യി​ലെ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ത​സ്തി​ക​യി​ലേ​ക്ക് ബി.​എ.​എം.​എ​സ്, സ്വ​സ്ഥ​വൃ​ത്തം (എം.​ഡി) (സ്വ​സ്ഥ​വൃ​ത്തം എം.​ഡി ഇ​ല്ലാ​ത്ത പ​ക്ഷം മ​റ്റു വി​ഷ​യ​ങ്ങ​ളി​ലെ എം.​ഡി പ​രി​ഗ​ണി​ക്കു​ന്ന​താ​ണ്) ആ​യു​ർ​വേ​ദ നേ​ഴ്സ് ത​സ്തി​ക​യി​ലേ​ക്ക്് ഗ​വ.​അം​ഗീ​കൃ​ത കോ​ഴ്സ് പാ​സാ​യ​വ​ർ, എ.​എ​ൻ.​എം നേ​ഴ്സ് ത​സ്തി​ക​യി​ലേ​ക്ക് ബ​ന്ധ​പ്പെ​ട്ട് വി​ഷ​യ​ത്തി​ൽ ഗ​വ.​അം​ഗീ​കൃ​ത കോ​ഴ്സ് പാ​സാ​യ​വ​ർ, പാ​ലി​യെ​റ്റീ​വ് കെ​യ​ർ ട്രെ​യി​നി​ങ് പൂ​ർ​ത്തി​യാ​ക്കി​യ​വ​രും ഫി​സി​യോ തെ​റാ​പ്പി​സ്റ്റ് ത​സ്തി​ക​യി​ലേ​ക്ക് കേ​ര​ള സ​ർ​ക്കാ​ർ അം​ഗീ​കൃ​ത ബി.​പി.​ടി കോ​ഴ്സു​മാ​ണ് യോ​ഗ്യ​ത.
മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ത​സ്തി​ക​യി​ലേ​ക്ക് ഇന്നു രാ​വി​ലെ 10 ന് ​ന​ഴ്സ് (ആ​യു​ർ​വേ​ദം) ന​ഴ്സ്(​എ.​എ​ൻ.​എം), ഫി​സി​യോ തെ​റാ​പ്പി​സ്റ്റ് എ​ന്നി​വ​യി​ലേ​ക്ക് 12.30 നും ​സു​ൽ​ത്താ​ൻ​പേ​ട്ട​യി​ലെ ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പ് ജി​ല്ലാ കാ​ര്യാ​ല​യ​ത്തി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ക്കും. താ​ത്പ​ര്യ​മു​ള​ള​വ​ർ വ​യ​സ്, യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അ​സ​ലു​മാ​യി എ​ത്ത​ണം.