കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മ​ത്സ​രം
Monday, January 21, 2019 11:07 PM IST
പാ​ല​ക്കാ​ട്: കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കി​ര​യാ​വു​ന്ന​വ​രു​ടെ ക്ഷേ​മ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ’വി​ശ്വാ​സി’​ന്‍റെ ആ​റാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് മു​ൻ പ്രോ​സി​ക്യൂ​ഷ​ൻ ഡ​യ​റ​ക്ട​ർ വേ​ലാ​യു​ധ​ൻ ന​ന്പ്യാ​രു​ടെ സ്മ​ര​ണാ​ർ​ത്ഥം ജി​ല്ല​യി​ലെ നി​യ​മ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സം​വാ​ദ മ​ത്സ​രം ന​ട​ത്തു​ന്നു. 24 ന് ​ക​ല​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ഓ​രോ കോ​ളെ​ജി​ൽ നി​ന്നും ര​ണ്ട് പേ​ര​ട​ങ്ങു​ന്ന ടീ​മി​ന് പ​ങ്കെ​ടു​ക്കാം. ഇം​ഗ്ലീ​ഷ് മ​ല​യാ​ളം ഭാ​ഷ​ക​ളി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള​ള വി​ദ്യാ​ർ​ഥി​ക​ൾ കോ​ളെ​ജ് അ​ധി​കൃ​ത​രു​ടെ സാ​ക്ഷ്യ​പ​ത്ര​ത്തോ​ടൊ​പ്പം പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫോ​ണ്‍ -9400933444.

ലാം​ഗ്വേ​ജ് ടീ​ച്ച​ർ അ​ഭി​മു​ഖം

പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ പാ​ർ​ട്ട് ടൈം ​ജൂ​നി​യ​ർ ലാം​ഗ്വേ​ജ് ടീ​ച്ച​ർ (അ​റ​ബി​ക്) എ​ൽ.​പി.​എ​സ് (നേ​രി​ട്ടു​ള​ള നി​യ​മ​നം കാ​റ്റ​ഗ​റി നം.230/16) ​ത​സ്തി​ക തെ​ര​ഞ്ഞെ​ടു​പ്പി​ന് 2018 ഓ​ഗ​സ്റ്റ് 20 ന് ​പ്ര​സി​ദ്ധീ​ക​രി​ച്ച ചു​രു​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള​ള​വ​രു​ടെ അ​ഭി​മു​ഖം 24, 25 തീ​യ​തി​ക​ളി​ൽ ജി​ല്ലാ പി.​എ​സ്.​സി ഓ​ഫീ​സി​ൽ ന​ട​ക്കും.

സീ​നി​യോ​റി​റ്റി പു​ന:​സ്ഥാ​പി​ക്കാം

പാ​ല​ക്കാ​ട്: എം​പ്ലോ​യ്മെ​ന്‍റ് ര​ജി​സ്ട്രേ​ഷ​ൻ സ്പെ​ഷ​ൽ പു​തു​ക്ക​ൽ ന​വം​ബ​ർ 15 മു​ത​ൽ ഡി​സം​ബ​ർ 31 വ​രെ ഓ​ണ്‍​ലൈ​നാ​യി ചെ​യ്ത് ജ​നു​വ​രി 15 ന​കം എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ൽ ഹാ​ജ​രാ​കു​വാ​ൻ ക​ഴി​യാ​ത്ത​വ​ർ ജ​നു​വ​രി 31 ന​കം നേ​രി​ട്ടെ​ത്തി സീ​നി​യോ​റി​റ്റി പു​ന:​സ്ഥാ​പി​ച്ച് വാ​ങ്ങ​ണ​മെ​ന്ന് എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.