കോയന്പത്തൂരിൽ വീ​ര​വി​ള​യാ​ട്ട ജെ​ല്ലി​ക്കെ​ട്ട് ഫെ​ബ്രു​വ​രി പ​ത്തി​ന്
Monday, January 21, 2019 11:07 PM IST
കോ​യ​ന്പ​ത്തൂ​ർ: ത​മി​ഴ് ജ​ന​ത​യു​ടെ വീ​ര​വി​ള​യാ​ട്ട ജെ​ല്ലി​ക്കെ​ട്ട് ഫെ​ബ്രു​വ​രി പ​ത്തി​ന് കോ​യ​ന്പ​ത്തൂ​രി​ൽ ന​ട​ക്കും. കോ​വൈ ജെ​ല്ലി​ക്കെ​ട്ട് സം​ഘം, കോ​യ​ന്പ​ത്തൂ​ർ ജി​ല്ലാ ഭ​ര​ണ​കൂ​ടം എ​ന്നി​വ​രു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ഇ​ക്കു​റി​യും കോ​വൈ​യി​ൽ ജെ​ല്ലി​ക്കെ​ട്ട് ന​ട​ത്തു​ന്ന​ത്. പോ​യ​വ​ർ​ഷം ആ​ദ്യ​മാ​യി കോ​യ​ന്പ​ത്തൂ​രി​ൽ ന​ട​ത്തി​യ ജെ​ല്ലി​ക്കെ​ട്ടി​ന് ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ന​ല്ല സ്വീ​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്. ഇ​തേ തു​ട​ർ​ന്നാ​ണ് ര​ണ്ടാം​പ്രാ​വ​ശ്യ​വും ജെ​ല്ലി​ക്കെ​ട്ട് ന​ട​ത്തു​ന്ന​ത്. ജെ​ല്ലി​ക്കെ​ട്ടി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ​യും കാ​ള​ക​ളു​ടെ​യും കാ​ണി​ക​ളു​ടെ​യും സൗ​ക​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ക​ഴി​ഞ്ഞ​വ​ർ​ഷം ജെ​ല്ലി​ക്കെ​ട്ടു ന​ട​ത്തി​യ എ​ൽ ആ​ൻ​ഡ് ടി ​ബൈ​പാ​സ് റോ​ഡി​ലു​ള്ള മൈ​താ​ന​ത്തി​ലാ​ണ് ജെ​ല്ലി​ക്കെ​ട്ട് ന​ട​ക്കു​ന്ന​ത്.