ഹെ​ഡ് പോ​സ്റ്റോ​ഫീ​സി​നു​മു​ന്നി​ൽ അസംഘടിത തൊഴിലാളി ധ​ർ​ണ
Monday, January 21, 2019 11:07 PM IST
പാ​ല​ക്കാ​ട്: അ​ഖി​ലേ​ന്ത്യ അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ഹെ​ഡ്പോ​സ്റ്റോ​ഫീ​സ് ധ​ർ​ണ ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​കെ.​ശ്രീ​ക​ണ്ഠ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ എ.​രാ​മ​സ്വാ​മി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി രാ​ജ്യ​ത്ത് നി​യ​മ​നി​ർ​മാ​ണം കൊ​ണ്ടു​വ​രി​ക, യു​പി​എ സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ക, കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ തൊ​ഴി​ലാ​ളി​ദ്രോ​ഹ ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്കു​ക, തൊ​ഴി​ലാ​ളി ക്ഷേ​മ​ബോ​ർ​ഡു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പാ​ല​ക്കാ​ട് ഹെ​ഡ് പോ​സ്റ്റോ​ഫീ​സി​നു​മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി​യ​ത്. സം​ഘ​ട​ന സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​സി.​പ്രീ​ത്, പി.​മു​ര​ളീ​ധ​ര​ൻ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​ചെ​ന്താ​മ​രാ​ക്ഷ​ൻ, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ എ.​ബാ​ല​ൻ, വി.​രാ​മ​ച​ന്ദ്ര​ൻ, ക​ള​ത്തി​ൽ കൃ​ഷ്ണ​ൻ​കു​ട്ടി, സം​ഘ​ട​നാ ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ ആ​ർ.​സ്വാ​മി​നാ​ഥ​ൻ, എം.​വി.​രാ​ധാ​കൃ​ഷ്ണ​ൻ, വി.​പി.​ഇ​ബ്രാ​ഹിം​കു​ട്ടി, കെ.​സ​തീ​ഷ്, കെ.​പി.​ബാ​ല​ൻ, സി.െ​ൻ.​ശി​വ​ദാ​സ്, ടി.​ര​മേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.