ദേ​ശീ​യ ത​രു​മി​ത്ര ഇ​ക്കോ ഫെ​സ്റ്റ് നാ​ളെ​മു​ത​ൽ
Monday, January 21, 2019 11:07 PM IST
അ​ഗ​ളി : പാ​രി​സ്ഥി​തി​ക പ്ര​തി​സ​ന്ധി​യും ന​വ​നി​ർ​മ്മാ​ണ​വും എ​ന്ന വി​ഷ​യ​ത്തി​ൽ ആ​ദി മ​ട്ട​ത്തു​ക്കാ​ടി​ൽ 23, 24 ദി​വ​സ​ങ്ങ​ളി​ൽ ത​രു​മി​ത്ര ഇ​ക്കോ ഫെ​സ്റ്റ് ന​ട​ക്കും.
ര​ണ്ടു​ദി​വ​സം നീ​ണ്ടു​നി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ആ​ദ്യ ദി​വ​സം പാ​രി​സ്ഥി​തി​ക പ്ര​തി​സ​ന്ധി​യും ന​വ​നി​ർ​മാ​ണ​വും എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ ന​ട​ക്കും .സ്കൂ​ൾ, കോ​ളേ​ജ് വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ക​ഥ ക​വി​ത ഉ​പ​ന്യാ​സ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കും. അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഈ​ശ്വ​രി രേ​ശ​ൻ ആ​ദ്യ​ദി​നം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. പ​ത്തു​ല​ക്ഷ​ത്തി​ലേ​റെ വൃ​ക്ഷ തൈ ​ന​ട്ട ബാ​ലേ​ട്ട​നെ ആ​ദ​രി​ക്കു​ക​യും ചെ​യ്യും.
സൈ​ല​ന്‍റ് വാ​ലി വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ സാ​മു​വ​ൽ പ​ച്ചാ​വ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. 500ലേ​റെ വി​ദ്യാ​ർ​ത്ഥി​ക​ൾ ആ​ദ്യ ദി​വ​സ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും. പ​രി​സ്ഥി​തി സെ​മി​നാ​റി​ൽ പാ​രി​സ്ഥി​തി​ക പ്ര​തി​സ​ന്ധി​യും ന​വ​നി​ർ​മാ​ണ​വും എ​ന്ന വി​ഷ​യ​ത്തി​ൽ ഡോ ​എ​സ്.​പി. ഉ​ദ​യ​കു​മാ​ർ ക്ലാ​സെ​ടു​ക്കും.
ത​രു​മി​ത്ര​യും പ​രി​സ്ഥി​തി​യും വി​ഷ​യ​ത്തി​ൽ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക മാ​ർ​ഗ്ര​റ്റ് മൊ​ളോ​മോ , പ്ര​ള​യം ദു​ര​ന്തം ന​വ നി​ർ​മാ​ണം എ​ന്ന വി​ഷ​യ​ത്തി​ൽ ഷൗ​ക്ക​ത്ത് അ​ലി എ​ന്നി​വ​ർ ക്ലാ​സെ​ടു​ക്കും. ര​ണ്ടാം ദി​വ​സ​ത്തി​ൽ ഫാ. ​ലെ​നി​ൻ ആ​ന്‍റ​ണി എ​സ്ജെ യു​ടെ സ്വാ​ഗ​ത പ്ര​സം​ഗ​ത്തോ​ടെ പ​രി​പാ​ടി​ക് തു​ട​ക്ക​മാ​കും. ഫാ. ​എം കെ ​ജോ​ർ​ജ് എ​സ്ജെ (പ്രൊ​വി​ൻ​ഷ്യ​ൽ കേ​ര​ളാ ജെ​സ്യൂ​ട്ട് സൊ​സൈ​റ്റി )അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എം​എ​ൽ​എ അ​ഡ്വ എ​ൻ ഷം​സു​ദ്ധീ​ൻ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും . മു​ഖ്യ പ്ര​ഭാ​ഷ​ണം പ്രൊ​ഫ് ശോ​ഭീ​ന്ദ്ര​ൻ ചീ​ഫ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഗ്രീ​ൻ ക​മ്മ്യൂ​ണി​റ്റി പ്ര​ഫ. ശോ​ഭീ​ന്ദ്ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. അ​ഗ​ളി എ​എ​സ്പി ന​വ​നീ​ത് ശ​ർ​മ വി​ദ്യാ​ർ​ത്ഥി​ക​ളെ ആ​ദ​രി​ക്കും.