ഉ​ദ്യോ​ഗ​സ്ഥ​ർ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് മ​ന​സി​ലാ​കു​ന്ന ഭാ​ഷ​യി​ൽ ഇ​ട​പെ​ട​ണം: മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി
Monday, January 21, 2019 11:07 PM IST
പാ​ല​ക്കാ​ട്: സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ എ​ത്തു​ന്ന സാ​ധാ​ര​ണ​ക്കാ​ർ​ക്ക് മ​ന​സി​ലാ​കു​ന്ന രീ​തി​യി​ലും ഭാ​ഷ​യി​ലും ഉ​ദ്യോ​ഗ​സ്ഥ​ർ ആ​ശ​യ​വി​നി​മ​യം ന​ട​ത്ത​ണ​മെ​ന്ന് ജ​ല​വി​ഭ​വ​മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി പ​റ​ഞ്ഞു. ഉ​ദ്യോ​ഗ​സ്ഥ ഭ​ര​ണ​പ​രി​ഷ്കാ​ര (ഒൗ​ദ്യോ​ഗി​ക ഭാ​ഷ) വ​കു​പ്പും ജി​ല്ലാ ഭ​ര​ണ​കാ​ര്യാ​ല​യ​വും സം​യു​ക്ത​മാ​യി ജി​ല്ലാ വ​കു​പ്പ് മേ​ധാ​വി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ഭ​ര​ണ​ഭാ​ഷാ​വ​ബോ​ധ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ പു​റ​പ്പെ​ടു​വി​ക്കു​ന്ന നി​യ​മ​നം - ഉ​ത്ത​ര​വ് - വി​ജ്ഞാ​പ​നം എ​ന്നി​വ പൊ​തു​ജ​ന​ത്തി​ന് മ​ല​യാ​ള​ത്തി​ൽ കൃ​ത്യ​മാ​യി ന​ല്ക​ണ​മെ​ന്നും ഇ​ത് സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​വി​ഭാ​ഗ​ത്തി​ന്‍റെ അ​വ​കാ​ശ​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
ജി​ല്ല​യി​ലെ ഭാ​ഷാ ന്യൂ​ന​പ​ക്ഷ മേ​ഖ​ല​യി​ലെ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ ന്യൂ​ന​പ​ക്ഷ ഭാ​ഷ അ​റി​യു​ന്ന​വ​രെ നി​യ​മി​ക്കു​ന്ന​തി​നു​ള​ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ജി​ല്ലാ ക​ള​ക്ട​ർ ഡി.​ബാ​ല​മു​ര​ളി അ​ധ്യ​ക്ഷ​നാ​യി. ഉ​ദ്യോ​ഗ​സ്ഥ-​ഭ​ര​ണ​പ​രി​ഷ്കാ​ര (ഒൗ​ദ്യോ​ഗി​ക ഭാ​ഷ) വ​കു​പ്പ് ഡെ​പൂ​ട്ടി ഡ​യ​റ​ക്ട​ർ ആ​ർ.​എ​സ്. റാ​ണി ഭാ​ഷാ പ്ര​തി​ജ്ഞ​ചൊ​ല്ലി.
ഡോ. ​പി.​പ​വി​ത്ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഉ​ദ്യോ​ഗ​സ്ഥ- ഭ​ര​ണ​പ​രി​ഷ്കാ​ര ( ഒൗ​ദ്യോ​ഗി​ക ഭാ​ഷ) വ​കു​പ്പ് ഭാ​ഷാ​വി​ദ​ഗ്ധ​ൻ ആ​ർ.​ശി​വ​കു​മാ​ർ, സെ​ക്ഷ​ൻ ഓ​ഫീ​സ​ർ അ​ജി​ത് പ്ര​സാ​ദ് എ​ന്നി​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ക്ലാ​സെ​ടു​ത്തു. എ​ഡി​എം. ടി.​വി​ജ​യ​ൻ, വ​കു​പ്പ് മേ​ധാ​വി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.