മു​ണ്ടൂ​ർ: യു​വ​ക്ഷേ​ത്ര കോ​ള​ജിൽ ലെ ​ഓ​യ​ർ​സ് -2019
Monday, January 21, 2019 11:08 PM IST
മു​ണ്ടൂ​ർ: യു​വ​ക്ഷേ​ത്ര കോ​ള​ജ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ലെ ​ഓ​യ​ർ​സ് 2019 എ​ന്ന 5 സ്റ്റാ​ർ ഗാ​ലാ ഡി​ന്ന​ർ ഫെ​സ്റ്റി​വ​ൽ ന​ട​ത്തി. 250-ഓ​ളം അ​തി​ഥി​ക​ൾ പ​ങ്കെ​ടു​ത്ത വി​രു​ന്നി​ൽ ഹൈ​ക്കോ​ട​തി ജ​ഡ്ജി ഹ​രി​പ്ര​സാ​ദ്, ജി​ല്ലാ ജ​ഡ്ജി ഇ​ന്ദി​ര, കൊ​ച്ചി മാ​രി​യോ​ട്ട് ഹോ​ട്ട​ൽ ജ​ന​റ​ൽ മാ​നേ​ജ​ർ സു​മി​ത്ത് സൂ​രി എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി.
ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് മേ​ധാ​വി സി.​ജെ.​സ​ജോ​യും മ​റ്റ് അ​ധ്യാ​പ​ക​രും നേ​തൃ​ത്വം ന​ല്കി. തു​ട​ർ​ന്നു ജ​സ്റ്റി​ൻ ഫെ​ർ​ണാ​ണ്ട​സും ബാ​ന്‍റും അ​വ​ത​രി​പ്പി​ച്ച സം​ഗീ​ത ഡി​ജെ നി​ശ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളു​മു​ണ്ടാ​യി.
വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്ക് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ടോ​മി ആ​ന്‍റ​ണി, വൈ​സ് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​ലാ​ലു ഓ​ലി​ക്ക​ൽ, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ജ​യ്സ​ണ്‍ ചോ​തി​ര​ക്കോ​ട്ട്, ബ​ർ​സാ​ർ ഫാ. ​ഷാ​ജു അ​ങ്ങേ​വീ​ട്ടി​ൽ എ​ന്നി​വ​ർ സ​മ്മാ​നം ന​ല്കി. ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​മാ​ത്യു ജോ​ർ​ജ് വാ​ഴ​യി​ൽ ന​ന്ദി​പ​റ​ഞ്ഞു.