ശാ​സ്ത്രീ​യ കൃ​ഷി​രീ​തി ന​ട​പ്പാ​ക്ക​ണം: മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി
Monday, January 21, 2019 11:08 PM IST
പാ​ല​ക്കാ​ട്: അ​ശാ​സ്ത്രീ​യ കൃ​ഷി​രീ​തി മാ​റ്റി പ​ക​രം ശാ​സ്ത്രീ​യ കൃ​ഷി രീ​തി അ​വ​ലം​ബി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും അ​തി​ലൂ​ടെ മാ​ത്ര​മെ കൃ​ഷി ലാ​ഭ​ക​ര​മാ​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ​വെ​ന്നും ജ​ല​വി​ഭ​വ മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി പ​റ​ഞ്ഞു. ചി​റ്റൂ​ർ ബ്ലോ​ക്കി​ലെ ജ​ല​വി​ഭ​വ പ​രി​പാ​ല​ന പ്ലാ​നും ശി​ല്പ​ശാ​ല​യും ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
ചി​റ്റൂ​ർ ബ്ലോ​ക്കി​ലെ ത​ണ്ണീ​ർ​ത്ത​ട റി​പ്പോ​ർ​ട്ട് പ്ര​കാ​ശ​ന​വും മ​ന്ത്രി നി​ർ​വ​ഹി​ച്ചു. ചി​റ്റൂ​ർ മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ശാ​ന്ത​കു​മാ​രി അ​ധ്യ​ക്ഷ​യാ​യി.
ആ​സൂ​ത്രി​ത​മാ​യി ഭൂ​മി​യു​ടെ ത​രം​തി​രി​വ് ന​ട​ത്ത​ണ​മെ​ന്നും വ​യ​ലി​നു ന​ടു​വി​ൽ വീ​ടു​വ​യ്ക്കു​ന്ന സ്ഥി​തി മാ​റി കൃ​ഷി​ക്ക​നു​യോ​ജ്യ​മ​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ൽ വീ​ടു നി​ർ​മി​ക്കു​ന്ന സ്ഥി​തി​യു​ണ്ടാ​ക​ണ​മെ​ന്നും നീ​ർ​ത്ത​ട അ​ടി​സ്ഥാ​ന​ത്തി​ൽ 20 വ​ർ​ഷ​ത്തെ മു​ൻ​കൂ​ട്ടി ക​ണ്ടാ​വ​ണം വാ​ട്ട​ർ ബ​ജ​റ്റ് ത​യാ​റാ​ക്കേ​ണ്ട​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ചി​റ്റൂ​ർ മേ​ഖ​ല​യി​ൽ ജ​ല​ദൗ​ർ​ഭ​ല്യം രൂ​ക്ഷ​മാ​യ​തി​നാ​ൽ കു​ള​ങ്ങ​ളു​ടെ ന​വീ​ക​ര​ണം വ​ഴി ക​ർ​ഷ​ക​ർ​ക്ക് അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ൽ ജ​ലം ല​ഭ്യ​മാ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും മ​ണ്ണി​ന്‍റെ ഗു​ണ​മേ· ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി ക​ർ​ഷ​ക​ർ​ക്ക് സോ​യി​ൽ കാ​ർ​ഡ് ന​ല്കു​ന്ന രീ​തി​യെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്ക​ണം. ക​ർ​ഷ​ക​രു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് മി​ക​ച്ച വി​ല ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി ഫാം ​പ്രൊ​ഡ്യൂ​സ​ർ ക​ന്പ​നി ആ​രം​ഭി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്യു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഭൂ​വി​നി​യോ​ഗ ക​മ്മീ​ഷ​ണ​ർ എ.​നി​സാ​മു​ദീ​ൻ, ചി​റ്റൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​വി.​ധ​ന്യ, ഹ​രി​ത​കേ​ര​ളം മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ വൈ.​ക​ല്യാ​ണ കൃ​ഷ്ണ​ൻ, ചി​റ്റൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ.​അ​ബ്ദു​ൾ ന​സീ​ർ എന്നിവർ പ്രസംഗിച്ചു.