കി​ഴ​ങ്ങുവ​ർ​ഗ​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ൻ ത​ച്ച​ന്പാ​റ​യി​ൽ കാ​വ​ൽ​ക്കൂ​ട്ടം
Monday, January 21, 2019 11:08 PM IST
ക​ല്ല​ടി​ക്കോ​ട് : ത​ച്ച​ന്പാ​റ കൃ​ഷി ഭ​വ​ൻ​റെ കീ​ഴി​ൽ കി​ഴ​ങ്ങ് വ​ർ​ഗ വി​ള​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി ക​ർ​ഷ​ക കൂ​ട്ടാ​യ്മ രൂ​പീ​ക​രി​ച്ചു. അ​ടു​ത്ത​കാ​ലം വ​രെ ന​മ്മ​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​തും അ​ന്യം നി​ന്നു പോ​കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള കി​ഴ​ങ്ങ് വ​ർ​ഗ​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​ണ് ന്ധ​കാ​വ​ൽ​ക്കൂ​ട്ടം​ന്ധ എ​ന്ന പേ​രി​ൽ ക​ർ​ഷ​ക​രു​ടെ ഗ്രൂ​പ്പു​ണ്ടാ​ക്കി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്..
ന​മ്മു​ടെ ഭ​ക്ഷ​ണ​ശീ​ല​ങ്ങ​ളി​ൽ നി​ർ​ബ​ന്ധ​മാ​യും ഉ​ണ്ടാ​യി​രി​ക്കേ​ണ്ട​താ​ണ് കി​ഴ​ങ്ങു​ക​ൾ. കി​ഴ​ങ്ങു​ക​ളു​ടെ പ്രാ​ധാ​ന്യ​വും ഒൗ​ഷ​ധ​ഗു​ണ​ങ്ങ​ളും നാം ​തി​രി​ച്ച​റി​യാ​തെ പോ​വു​ക​യാ​ണ്. പ​ണ്ട് പ​ര​ന്പ​രാ​ഗ​ത ഒൗ​ഷ​ധ​മാ​യി കൈ​മാ​റി വ​ന്നി​രു​ന്ന പ​ല കി​ഴ​ങ്ങു​ക​ളും ഇ​പ്പോ​ഴും ന​മ്മു​ടെ മു​റ്റ​ത്തു​ണ്ട്. എ​ന്നാ​ൽ അ​വ തി​രി​ച്ച​റി​യാ​തെ അ​വ​യി​ൽ നി​ന്നു​ത​ന്നെ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ഇം​ഗ്ലീ​ഷ് മ​രു​ന്നു​ക​ൾ വ​ൻ​തു​ക ന​ൽ​കി വാ​ങ്ങു​ക​യാ​ണ് ന​മ്മ​ളി​പ്പോ​ൾ ചെ​യ്യു​ന്ന​തെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു.
വ്യ​ത്യ​സ്ത കി​ഴ​ങ്ങു​ക​ൾ ക​ണ്ടെ​ത്തു​ന്ന​തും അ​വ ന​ഷ്ട​പ്പെ​ട്ടു​പോ​കാ​തെ സം​ര​ക്ഷി​ക്കു​ക​യും, കേ​ര​ള​ത്തി​ൽ വ​ള​രു​ന്ന കി​ഴ​ങ്ങു​ക​ൾ ത​ങ്ങ​ളു​ടെ കൃ​ഷി​യി​ട​ത്തി​ൽ ത​ന്നെ കൃ​ഷി ചെ​യ്ത് സം​ര​ക്ഷി​ക്കു​ക​യു​മാ​ണ് ല​ക്ഷ്യം . വി​ള​വെ​ടു​ക്കു​ന്പോ​ൾ കൂ​ടു​ത​ൽ ക​ർ​ഷ​ക​ർ​ക്ക് വി​ത്തു​ക​ൾ ന​ൽ​കും
ത​ങ്ങ​ൾ​ക്ക് ല​ഭി​ച്ച അ​റി​വു​ക​ൾ പ​ക​ർ​ന്നു​ന​ല്കാ​നും കൂ​ടു​ത​ൽ പേ​രെ ഈ ​രം​ഗ​ത്തേ​ക്ക് കൊ​ണ്ടു വ​രാ​നും ശ്ര​മി​ക്കും.
കാ​വ​ൽ​ക്കൂ​ട്ടം രൂ​പീ​ക​ര​ണം ആ​ത്മ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് പി. ​അ​ബൂ​ബ​ക്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൃ​ഷി ഓ​ഫീ​സ​ർ എ​സ്.​ശാ​ന്തി​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി ജെ.​ഐ​സ​ക്ക് (പ്ര​സി​ഡ​ന്‍റ്), പി.​ജി സ​ന്തോ​ഷ് കു​മാ​ർ, പ​ര​മേ​ശ്വ​രി വി​ജ​യ് (വൈ​സ് പ്ര​സി​ഡ​ന്‍റ്), ഉ​ബൈ​ദു​ള്ള എ​ടാ​യ്ക്ക​ൽ (സെ​ക്ര​ട്ട​റി), പ്ര​ശാ​ന്ത് മാ​ത്യു, പോ​ൾ ക​ണ്ണാ​ന്പാ​ടം(​ജോ. സെ​ക്ര​ട്ട​റി), പി. ​മാ​ത്യു വ​ർ​ഗീ​സ് (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.